ഓൺലൈൻ മാധ്യമങ്ങളുടെ വളർച്ചയും അച്ചടി മാധ്യമങ്ങളുടെ മാറുന്ന ഭാവിയും: വി. രാജേഷ് മോഹൻ റാവു

ഒരു കാലത്ത് പത്രവായന മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. രാവിലെ ചായയ്ക്കൊപ്പം പത്രം വായിച്ച് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വാർത്തകൾ അറിയുന്നത് പലരുടെയും പതിവായിരുന്നു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ജനാധിപത്യബോധം വളർത്തുന്നതിലും സാഹിത്യത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിലും അച്ചടി മാധ്യമങ്ങൾ നിർണായക പങ്കുവഹിച്ചു. എന്നാൽ ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വ്യാപനം വാർത്തകൾ അറിയുന്ന രീതിയിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് വാർത്തകൾക്കായി അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടതില്ല. ഓൺലൈൻ വാർത്താ പോർട്ടലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും സംഭവങ്ങൾ തത്സമയം അറിയാൻ കഴിയും. ചിത്രങ്ങൾ, വീഡിയോകൾ, വിശദീകരണങ്ങൾ എന്നിവയ്ക്കൊപ്പം വായനക്കാരുടെ പ്രതികരണങ്ങളും ഉടനടി ലഭിക്കുന്നു. കുറഞ്ഞ ചെലവിൽ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്താൻ കഴിയുന്നതും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളുടെ പ്രധാന നേട്ടമാണ്. മലയാളം, കൊങ്കണി തുടങ്ങിയ ഭാഷകളിലെ എഴുത്തുകാർക്കും പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും സ്വന്തം രചനകൾ വിശാലമായ വായനാസമൂഹത്തിലെത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങൾ പുതിയ അവസരങ്ങൾ…

ഫ്ലോറിഡയിൽ 77 കാരന്റെ വധശിക്ഷാ നടപ്പാക്കി ; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി. വില്യം റീവ്സ് ആണ് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മരുന്നുകൾ അടങ്ങിയ മാരക കുത്തിവെപ്പ് നൽകിയാണ് ഒക്ടോബര് 20 ചൊവാഴ്ച വധശിക്ഷ  നടപ്പിലാക്കിയത്. 1986 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് റിച്ചാർഡ് റാസ്കോസ്കിയെ വില്യം റീവ്സ് വെടിവെച്ചു കൊല്ലുകയായിരുന്നു. 911 നമ്പറിലേക്ക് റീവ്സ് വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഡെപ്യൂട്ടി. തടസ്സവാദങ്ങളും അപ്പീലുകളും കോടതി തള്ളിയതിനെത്തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്. തനിക്ക് അവസാനമായി ഒന്നും പറയാനില്ലെന്ന് റീവ്സ് വ്യക്തമാക്കിയിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള റീവ്സ് കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിതനായിരുന്നുവെന്നും, യുദ്ധവീരനെന്ന പരിഗണന നൽകി വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകരും മുൻ സൈനികരും അഭ്യർത്ഥിച്ചിരുന്നെങ്കിലും ഗവർണർ  ഇത്…

യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു

ന്യൂ മെക്സിക്കോ: ന്യൂ മെക്സിക്കോയിൽ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു   യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനും, വ്യക്തിഗത വിവരങ്ങൾ ചോർത്തി നൽകിയതിനും ഫെയ്‌സ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് അമേരിക്കയിലെ ന്യൂ മെക്സിക്കോ കോടതി 25 ബില്യൺ ഡോളർ (ഏകദേശം 2 ലക്ഷം കോടിയിലധികം രൂപ) പിഴയൊടുക്കാൻ ഉത്തരവിട്ടു. 2016-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിൻ്റെ കാമ്പെയ്‌നുമായി ബന്ധപ്പെട്ട ‘കേംബ്രിഡ്ജ് അനലിറ്റിക്ക’  ഡാറ്റാ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.ചരിത്രപരമായ വിധി: ടെക് ഭീമന്മാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മെറ്റ കോടിക്കണക്കിന് ലംഘനങ്ങൾ നടത്തിയതായി ജൂറി കണ്ടെത്തി.മെറ്റയുടെ പ്രതികരണം: കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മെറ്റയുടെ ചീഫ് ലീഗൽ ഓഫീസർ വ്യക്തമാക്കി