ആഗോള ദൈവദശക പ്രാർത്ഥന സംഗമത്തിൽ പങ്കാളികളായി എസ്.എന്‍.എം.സി വാഷിംഗ്ടൺ ഡിസി

വാഷിംഗ്ടൺ ഡിസി: രാജ്യങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യരാശിയെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും സന്ദേശത്തിൽ ഒന്നിപ്പിച്ച് സംഘടിപ്പിച്ച ആഗോള ദൈവദശക പ്രാർത്ഥനാ യജ്ഞം ചരിത്രവിജയമായി. ശ്രീനാരായണ ഗുരുദേവൻ രചിച്ച ‘ദൈവദശകം’ ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരേസമയം ആലപിച്ച ഈ മഹാസംഗമത്തിൽ, 50-ഓളം രാജ്യങ്ങളിൽ നിന്നായി 40 ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമായി ശ്രീനാരായണ മിഷൻ സെന്റർ (SNMC) വാഷിംഗ്ടൺ ഡിസിയും പ്രാർത്ഥനാഗീതം ആലപിച്ച് പങ്കാളികളായി. അമേരിക്കയിലെ ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി മേഖലയിൽ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനും, ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് SNMC. ഗുരുദേവദർശനങ്ങൾ അടുത്ത തലമുറയിലേക്ക് പകരുന്നതിനൊപ്പം, കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും പ്രകാശമാണ് ഈ സംഘടന പകരുന്നത് . 2026 ഒക്ടോബർ 25 ഞായറാഴ്ച, ഇന്ത്യൻ സമയം രാത്രി 7:15-നായിരുന്നു ലോകത്തിന്റെ വിവിധ കോണുകളിൽ ഒരേസമയത്ത് പ്രാർത്ഥനാ സ്വരങ്ങൾ…