ബെർലിൻ: ജർമനിയിൽ താമസിച്ചിരുന്ന ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമ ഉത്തരേന്ത്യക്കാരനായ വ്യവസായിയാണെന്നാണ് ജർമൻ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഉടമയും അവിടെ വർഷങ്ങളായി ഇന്ത്യൻ ഷോപ്പ് നടത്തിവരുന്ന റുമേനിയൻ പൗരനും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച മൂന്ന് മലയാളി വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയോടെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് തീപ്പിടിത്തത്തിൽ മരിച്ചത്. ഉന്നതപഠനത്തിനായി ജർമനിയിലെത്തിയ മലയാളി വിദ്യാർഥികളുടെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.…
Year: 17 ഒക്ടോബർ 2026
അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഡാളസ് പൊലീസ് ഉദ്യോഗസ്ഥ ജയിൽ മോചിതയായി
ഡാളസ് :ടെക്സസ്സിൽ മാത്രമല്ല രാജ്യത്താകമാനം മനുഷ്യാവകാശ സംഘടനകളുടെയും പ്രത്യകിച്ചു കറുത്ത വർഗക്കാരുടെയും വൻ പ്രതിഷേധങ്ങൾക്കു ഇടയാക്കിയ ഡാലസിലെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി ബോഥം ജീൻ എന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡള്ളാസ് പൊലീസ് ഉദ്യോഗസ്ഥ ആംബർ ഗൈഗർ ജയിൽ മോചിതയായി. ഏഴുവർഷത്തെ തടവിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ അവർ മോചിതയായത്. 2018 സെപ്റ്റംബറിലാണ് ഡ്യൂട്ടിയിലല്ലാതിരുന്ന ഗൈഗർ, തന്റെ അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോഥം ജീന്റെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. തടവുപുള്ളികളുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചതിനെയും നല്ല നടപ്പ് വിലയിരുത്തിയതിനെയും തുടർന്നാണ് പരോൾ ബോർഡ് ഗൈഗർക്ക് പരോൾ അനുവദിച്ചത്.
“തമ്പിയുടെ ഹൃദയം” കാലത്തെ അതിജീവിച്ച സ്നേഹ വെളിച്ചം; ഓർമ്മകളിൽ നിന്ന് പുതുതലമുറയിലേക്ക്: പി പി ചെറിയാൻ
വ്യാഴാഴ്ച ഒരു ഡെന്റിസ്റ്റ് ക്ലിനിക്കിലെ കാത്തിരിപ്പു മുറിയിലിരിക്കുമ്പോൾ വെറുതെ അവിടെയുള്ള ടേബിളിൽ കിടന്നിരുന്ന പുസ്തകങ്ങൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് വർഷങ്ങളായി മനസ്സിൽ തങ്ങിനിന്നിരുന്ന ആ മലയാളം പുസ്തകം എന്റെ കണ്ണിൽപെട്ടത്: “തമ്പിയുടെ ഹൃദയം”. ആ നിമിഷം എന്റെ മനസ്സ് പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ സൺഡേ സ്കൂളിൽ പഠിച്ച ആ പഴയ നാളുകൾ തിരികെയെത്തി. വിശ്വാസജീവിതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയ അക്കാലത്ത് ഞങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു ഈ കൃതി. ഇതിനിടയിൽ നേഴ്സ് വന്നു അകത്തേക്ക് കയറി വരാൻ ആവശ്യപ്പെട്ടു. ഫ്രണ്ട് ഡെസ്കിലെ സെക്രട്ടറിയുടെ അനുമതിയോടെ ഞാൻ ആ പുസ്തകം വാങ്ങി കയ്യിൽ സൂക്ഷിച്ചു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടു മണിക്കൂർ ജോലിക്കെത്തിയപ്പോൾ ലഭിച്ച വിശ്രമ സമയത്തു മനസ്സിരുത്തി ആ പുസ്തകം പൂർണ്ണമായി വായിച്ചുതീർത്തു. അമ്പതോ അറുപതോ വർഷങ്ങൾക്കുമുമ്പ് കണ്ട അതേ രൂപത്തിലും വലിപ്പത്തിലും…
മർകസ് ഗേൾസിൽ കതിർ കാർഷിക ക്ലബ്ബിന് തുടക്കം
കാരന്തൂർ: മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കതിർ കാർഷിക ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പച്ചക്കറിത്തോട്ട നിർമാണ നിലം ഒരുക്കൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നിന്ന് മർകസ് ഗേൾസ് സ്കൂളാണ് തിരെഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുകയും ജൈവ മാലിന്യങ്ങളുപയോഗിച്ച് വളം നിർമാണം പരിശീലിപ്പിക്കുകയുമാണ് ക്ലബിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മൂസക്കോയ മാവിളി, പ്രധാനധ്യാപകൻ നിയാസ് ചോല, പിടിഎ പ്രസിഡണ്ട് എം അബ്ദുറഹ്മാൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഷാജി, കൃഷി ഓഫീസർ ജെ ദീപ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം. രൂപേഷ്, കൃഷി അസിസ്റ്റന്റ് കെ പി അനൂപ്, മാതൃകാ കർഷകൻ…
2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീം തയ്യാറെടുപ്പുകൾ മാറ്റണം; ബിസിസിഐക്ക് നിർണായക നിർദ്ദേശങ്ങളുമായി സുനിൽ ഗവാസ്കർ
മുംബൈ: 2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കണമെങ്കിൽ ഇന്ത്യൻ ടീം ഇപ്പോൾ മുതൽ തയ്യാറെടുപ്പുകളിൽ നിർണായക മാറ്റങ്ങൾ വരുത്തണമെന്ന് മുൻ ഇന്ത്യൻ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ സുനിൽ ഗവാസ്കർ. പ്രത്യേകിച്ച് വലിയ ബൗണ്ടറികളുള്ള മൈതാനങ്ങളിൽ കളിക്കുന്നതിനുള്ള പരിശീലനത്തിനും മത്സരസാഹചര്യങ്ങൾക്ക് അനുസൃതമായി ബാറ്റിംഗ് ശൈലി ക്രമീകരിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് ഗവാസ്കറിന്റെ നിർദ്ദേശങ്ങൾ. ഈ രാജ്യങ്ങളിലെ പല ക്രിക്കറ്റ് മൈതാനങ്ങളിലും ഇന്ത്യയിലെ ചില സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് വലിയ ബൗണ്ടറികളാണുള്ളത്. അതിനാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഇപ്പോൾ മുതൽ ഇത്തരം സാഹചര്യങ്ങളിൽ കളിക്കാൻ ശീലിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന മൈതാനങ്ങളിൽ ബൗണ്ടറികളുടെ വലുപ്പം വർധിപ്പിക്കാൻ ബിസിസിഐ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു. പുതിയ…
അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺവേട്ടയിൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ ഒന്നാമൻ; റെക്കോർഡിന് തൊട്ടുപിന്നിൽ വിരാട് കോഹ്ലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോക റെക്കോർഡ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ തന്നെ തുടരുന്നു. സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 13 വർഷത്തോളമായിട്ടും അദ്ദേഹത്തിന്റെ ചരിത്രനേട്ടം മറികടക്കാൻ മറ്റൊരു ബാറ്റ്സ്മാനും സാധിച്ചിട്ടില്ല. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്ന് ഫോർമാറ്റുകളിലുമായി 24 വർഷം നീണ്ട കരിയറിൽ സച്ചിൻ സ്വന്തമാക്കിയത് 34,357 റൺസാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ കുമാർ സംഗക്കാര മൂന്നാം സ്ഥാനത്തും ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് നാലാം സ്ഥാനത്തും ശ്രീലങ്കയുടെ മഹേല ജയവർധനെ അഞ്ചാം സ്ഥാനത്തുമാണ്. ഈ അഞ്ച് താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ അസാധാരണമായ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചവരാണ്. എന്നാൽ, സച്ചിന്റെ റൺവേട്ടയുടെ റെക്കോർഡ്…
പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമാകുന്നത് ആശങ്കാജനകം: ഡോ. പുരുഷോത്തമ ബിലിമാലെ
കോഴിക്കോട്: പ്രാദേശികമായി നിലനിന്നിരുന്ന ചെറിയ ഭാഷകൾ അപ്രത്യക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ കർണാടക എഴുത്തുകാരനും കന്നഡ ഡെവലെപ്മെന്റ് അതോറിറ്റി അധ്യക്ഷനുമായ ഡോ. പുരുഷോത്തമ ബിലിമാലെ. ജാമിഅ മർകസിൽ കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഇസ്ദിഹാർ’ ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷകളുടെ മരണം പ്രാദേശിക ജനസമൂഹങ്ങളുടെ സർഗാത്മകവും സാംസ്കാരികവും പൈതൃകപരവുമായ ആവിഷ്ക്കാരങ്ങളുടെ തകർച്ചക്ക് കാരണമാവുമെന്നും അവയെ സംരക്ഷിക്കാൻ സർക്കാരുകൾ പദ്ധതികൾ ആവിശ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന പരിപാടിയിൽ ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി.’അനുധാവനത്തിന്റെ യാത്ര’ എന്ന ഫെസ്റ്റിവലിന്റെ പ്രമേയം ആസ്പദമാക്കി ശരീഫ് സഅദി കാമിൽ സഖാഫി കില്ലൂർ സംസാരിച്ചു. ബശീർ സഖാഫി കൈപ്പുറം, ഇഹ്യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് ജസാർ ബാഫഖി, സെക്രട്ടറി ഹാഫിള് ബിഷ്ർ…
ജപ്പാനിൽ 9.9 തീവ്രതയുള്ള ഭൂകമ്പമെന്ന് തെറ്റായ മുന്നറിയിപ്പ്; രാജ്യത്ത് പരിഭ്രാന്തി, 12 മിനിറ്റിനുശേഷം മുന്നറിയിപ്പ് പിൻവലിച്ചു
ടോക്കിയോ: ഭൂകമ്പങ്ങളും സുനാമികളും പതിവായി ഭീഷണി ഉയർത്തുന്ന ജപ്പാനിൽ അതിശക്തമായ ഭൂകമ്പമുണ്ടായെന്ന തെറ്റായ മുന്നറിയിപ്പ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. റഷ്യൻ മേഖലയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത ജപ്പാനിലെ ഓട്ടോമേറ്റഡ് ഭൂകമ്പ നിരീക്ഷണ സംവിധാനം തെറ്റായി രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്. ഭൂകമ്പത്തിന്റെ തീവ്രത 9.9 ആണെന്ന പ്രാഥമിക മുന്നറിയിപ്പ് പുറത്തുവന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രതയിലായി. എന്നാൽ വിവരങ്ങൾ വീണ്ടും പരിശോധിച്ച അധികൃതർ ഏകദേശം 12 മിനിറ്റിനുശേഷം മുന്നറിയിപ്പ് പിൻവലിച്ചതോടെ ആശങ്കയ്ക്ക് അയവുവന്നു. ഇന്ന് (ഒക്ടോബർ 16 വെള്ളിയാഴ്ച) പ്രാദേശിക സമയം ഉച്ചയ്ക്ക് 12.36നാണ് ജപ്പാനിലെ ഓട്ടോമേറ്റഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനത്തിൽനിന്ന് അസാധാരണമായ സന്ദേശം പുറത്തുവന്നത്. റഷ്യൻ മേഖലയിലുണ്ടായ ഭൂചലനത്തിന് 9.9 തീവ്രതയുണ്ടെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ ഭൂകമ്പങ്ങളേക്കാൾ ഉയർന്ന തീവ്രതയാണ് മുന്നറിയിപ്പിൽ സൂചിപ്പിച്ചിരുന്നത്. ഇത്രയും ശക്തമായ ഭൂചലനം വൻ നാശനഷ്ടങ്ങൾക്കും സുനാമി ഉൾപ്പെടെയുള്ള…
പാക്കിസ്താന്റെ ആഡംബര ട്രെയിനിലെ യാത്ര ദുരനുഭവമായി; പുറമേ തിളക്കം, അകത്ത് പോരായ്മകൾ; യാഥാർഥ്യം വെളിപ്പെടുത്തി ഇന്ത്യൻ യൂട്യൂബർ
ലാഹോർ: പാക്കിസ്താനിലെ ഏറ്റവും മികച്ച ആഡംബര ട്രെയിൻ സർവീസുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘ഗ്രീൻ ലൈൻ എക്സ്പ്രസി’ലെ യാത്രാനുഭവം പങ്കുവെച്ച് ഇന്ത്യൻ യൂട്യൂബർ ഡോ. നവങ്കൂർ ചൗധരി. ആധുനിക സൗകര്യങ്ങളും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്ന ട്രെയിനിൽ യഥാർഥത്തിൽ നേരിടേണ്ടിവന്നത് നിരവധി ബുദ്ധിമുട്ടുകളാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മുൾട്ടാനിൽനിന്ന് ലാഹോറിലേക്കുള്ള യാത്രയ്ക്കിടെ നേരിട്ട പ്രശ്നങ്ങളും ട്രെയിനിലെ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വിശദീകരിക്കുന്ന വീഡിയോയാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പാക്കിസ്താനിലെ ഏറ്റവും ആധുനിക റെയിൽവേ സർവീസുകളിലൊന്നായി അറിയപ്പെടുന്ന ഗ്രീൻ ലൈൻ എക്സ്പ്രസിനെ ഇന്ത്യയിലെ രാജധാനി എക്സ്പ്രസുമായാണ് പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്. എന്നാൽ, പുറമേ കാണുന്ന ആഡംബരവും യാത്രയ്ക്കിടെ ലഭിക്കുന്ന സേവനങ്ങളുടെ നിലവാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് നവങ്കൂർ ചൗധരി തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി നവങ്കൂർ പറയുന്നു. ഇന്ത്യയിൽ ഓൺലൈൻ…
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് ഇഡിയുടെ സമൻസ്
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പണമിടപാടുകളുടെ സ്വഭാവത്തിലും വ്യക്തത വരുത്തുന്നതിനായി അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയും നടപടികൾ ശക്തമാക്കിയിരിക്കുന്നത്. സിഎംആർഎൽ കമ്പനിയും പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ അടിസ്ഥാനം. സേവനങ്ങൾ നൽകുന്നതിനുള്ള കരാറിന്റെ മറവിൽ കോടിക്കണക്കിന് രൂപ കൈമാറിയെന്നും യഥാർഥത്തിൽ അതിന് ആനുപാതികമായ സേവനങ്ങൾ നൽകിയിട്ടില്ലെന്നുമാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. കേസിൽ പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന വിജിലൻസ് രണ്ട് വ്യത്യസ്ത എഫ്ഐആറുകൾ…
