ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ സ്വിസ് പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നൽകി. ഗാർഡ് ഓഫ് ഓണറും നൽകി. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്വിസ് പ്രസിഡന്റിന്റെ ഉന്നതതല സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്ന് ഒക്ടോബർ 7-ന് നടക്കുന്ന രണ്ടാമത് ഇന്ത്യ–EFTA പ്രോസ്പെരിറ്റി ഉച്ചകോടിയാണ്. ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (EFTA) തമ്മിലുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രാബല്യത്തിൽ വന്നതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലെ അംഗരാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര-നിക്ഷേപ പങ്കാളിയാണ് സ്വിറ്റ്സർലൻഡ്. TEPA കരാർ ഇന്ത്യയും സ്വിറ്റ്സർലൻഡും ഉൾപ്പെടെയുള്ള EFTA രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ്…
Year: 5 ഒക്ടോബർ 2026
ആരോഗ്യപ്രശ്നങ്ങളാണ് രാജി നീക്കത്തിന് പിന്നിലെന്ന് വിശദീകരണം; ആർ. ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും
രാജി പ്രഖ്യാപനം പിൻവലിച്ചതോടെ ബിജെപിക്ക് താൽക്കാലിക ആശ്വാസം; പാർട്ടിയോടുള്ള അതൃപ്തിയല്ല തീരുമാനത്തിന് കാരണമെന്ന് നേതൃത്വം വ്യക്തമാക്കും തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. ശ്രീലേഖയുടെ അപ്രതീക്ഷിത രാജിനീക്കം പാർട്ടിക്കുള്ളിൽ ചർച്ചയായ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് സംസാരിക്കുന്നത്. പാർട്ടിയോടുള്ള അതൃപ്തിയോ സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങളോ അല്ല, ആരോഗ്യപ്രശ്നങ്ങളാണ് രാജിയെക്കുറിച്ച് ആലോചിക്കാൻ കാരണമായതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. ഇക്കാര്യം ശ്രീലേഖയും പാർട്ടി നേതൃത്വവും സംയുക്തമായി പൊതുജനങ്ങളെ അറിയിക്കാനാണ് ആലോചന. ഫെയ്സ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം പുറത്തുവിടാനാണ് സാധ്യത. കൗൺസിലർ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച് ശ്രീലേഖ നേരത്തെ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പങ്കുവച്ചിരുന്നു. ഈ വിവരം പുറത്തുവന്നതോടെ ബിജെപി നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി…
അയോഗ്യത ഒഴിവാക്കാൻ ‘വ്യാജ ഒപ്പ്’? ബിജെപി കൗൺസിലർ സുഗതനെതിരായ പരാതിയിൽ പോലീസ് അന്വേഷണം
ജയിലിലിരിക്കെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയെന്ന് ആരോപണം; സിസിടിവിയും ഹാജർ രജിസ്റ്ററും പരിശോധിക്കും തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി കാണിക്കാൻ ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും കൗൺസിൽ യോഗങ്ങളുടെ അറ്റൻഡൻസ് രജിസ്റ്ററും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാകും അന്വേഷണം മുന്നോട്ടുപോകുക. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പരിശോധിച്ചപ്പോൾ സുഗതൻ പങ്കെടുക്കാത്ത മൂന്ന് കൗൺസിൽ യോഗങ്ങളിൽ അദ്ദേഹത്തിന്റെ ഒപ്പ് രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്നാണ് ദീപക്കിന്റെ ആരോപണം. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന നഗരസഭാ കൗൺസിൽ യോഗങ്ങളിലെ ഹാജർ രജിസ്റ്ററിലാണ് സുഗതന്റെ…
20 വർഷം പഴക്കമുള്ള കേസ് ഫയല് വീണ്ടും തുറക്കുന്നു; ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മലേഷ്യൻ എൻജിനിയർ ലീ സീ ബിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പഴയ പരാതിയിൽ വീണ്ടും അന്വേഷണം; 2006ലെ വിജിലൻസ് ഫയലുകളും പരിശോധിക്കും തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ഒരു പരാതി വീണ്ടും അന്വേഷണ മേശയിലേക്ക്. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം പുനരാരംഭിക്കുന്നത്. മലേഷ്യൻ എൻജിനിയർ ലീ സീ ബിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതായാണ് വിവരം. എം.സി. റോഡ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മലേഷ്യൻ എൻജിനിയറായിരുന്നു ലീ സീ ബിൻ. പദ്ധതി നിർവഹണത്തിനിടെ കരാറുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനും സർക്കാർ ചുമത്തിയതായി പറയപ്പെടുന്ന നഷ്ടപരിഹാരത്തുക കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണമാണ് അന്ന് ഉയർന്നത്. ആത്മഹത്യ ചെയ്യുന്നതിന്…
യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: കന്റോൺമെന്റ് എസ്.എച്ച്.ഒയ്ക്ക് കമ്മീഷണറുടെ താക്കീത്; എസ്.ഐക്കെതിരെയും നടപടിക്ക് സാധ്യത
സമൂഹമാധ്യമ പോസ്റ്റിലും അതൃപ്തി; പോലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്.എഫ്.ഐ, മന്ത്രിക്കും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ പരാതിക്ക് നീക്കം തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലുമായി ബന്ധപ്പെട്ട സംഘർഷവും തുടർന്നുണ്ടായ പോലീസ് നടപടികളും വിവാദമായിരിക്കെ കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷിനെ സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് താക്കീത് ചെയ്തതായി വിവരം. സംഭവവുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതിലടക്കം കമ്മീഷണർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിനു പിന്നാലെ പോലീസും എസ്.എഫ്.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ. ഔദ്യോഗിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവാദ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിലും കമ്മീഷണർ അതൃപ്തി അറിയിച്ചതായാണ് സൂചന. ഇതിനിടെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന എസ്.ഐ ഗോകുലിനെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പെരുമാറ്റവും…
ഇന്നത്തെ രാശിഫലം (05-10-2026 തിങ്കൾ)
ചിങ്ങം: ഇന്ന് നിങ്ങൾ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. സമ്മർദ്ദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. ഇന്ന് അഭിഭാഷകനെ കളിയാക്കാൻ ശ്രമിക്കരുത് നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്റെ ഒഴുക്ക് വർധിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്തി ശോഭയുള്ളതും ജീവൻ നൽകുന്നതുമായിരിക്കും. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ദിവസം…
ഗുരുവായൂരിൽ വഴിമുടക്കിയായി പോലീസ് എയ്ഡ് പോസ്റ്റ്; ഭക്തർക്ക് അപകടക്കെണി
സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാബിൻ തന്നെ യാത്രക്കാർക്ക് ഭീഷണി; ഉപയോഗിക്കാതെ വർഷങ്ങളായിട്ടും നീക്കാൻ നടപടിയില്ലെന്ന് പരാതി ഗുരുവായൂർ: ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ ഭക്തർക്കും യാത്രക്കാർക്കും വഴിമുടക്കിയായും അപകടക്കെണിയായും മാറിയതായി പരാതി. ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പന്തലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പോലീസ് ക്യാബിനാണ് കാൽനടയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്. ദിവസേന ആയിരക്കണക്കിന് ഭക്തർ കടന്നുപോകുന്ന പ്രധാന ഭാഗങ്ങളിലൊന്നാണിത്. ഇടുങ്ങിയ നടപ്പാതയിലൂടെ എത്തുന്ന ഭക്തരും മറ്റു യാത്രക്കാരും നടപ്പന്തലിലേക്ക് ഇറങ്ങുന്ന സ്ഥലത്തുതന്നെയാണ് ക്യാബിൻ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് വീതിയില്ലാത്തതിനാൽ തിരക്കേറുന്ന സമയങ്ങളിൽ ആളുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് ക്ഷേത്രത്തിൽ വലിയ തിരക്കുള്ള ദിവസങ്ങളിലും ഉത്സവകാലത്തും സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. നടപ്പാതയിൽനിന്ന് താഴേക്ക് ഇറങ്ങുമ്പോൾ ക്യാബിൻ തൊട്ടടുത്തായതിനാൽ കാൽതെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്. ഇതിനകം നിരവധി പേർ ഇവിടെ…
മിടായികുന്നിലെ തണൽ മരങ്ങൾ (ഭാഗം 6): ജയശങ്കര് പിള്ള
കരിങ്കൽ പാളികൾ മതിൽ തീർത്ത പാത പിന്നിടുമ്പോൾ വണ്ടിയുടെ ചക്രങ്ങൾ തീർത്ത ഭയപ്പെടുത്തുന്ന ആർത്തനാദത്തിൽ നിന്നും താളാത്മകമായ യാത്രയിലേക്കുള്ളൊരു തിരിച്ചുവരവ് എന്നപോലെ ട്രെയിൻ ഒന്ന് നീട്ടി കൂവി. മനസ്സിലെ ഭീതിയുടെ കരിമ്പാറകൂട്ടങ്ങൾക്കു ഒരു അറുതി വന്നു. പാതയോരത്തിന് ഇരുവശവും അതിവിശാലമായ പച്ചക്കറി കൃഷികൾകൊണ്ട് പാടശേഖരങ്ങൾ വിഴുങ്ങിയിരുന്ന പഴയകാലത്തു നിന്നും, അങ്ങിങ്ങു തുരുത്തുകൾ പോലെ മാത്രമുള്ള കൃഷിയിടങ്ങൾ. പലയിടത്തും കോൺക്രീറ്റ് കൂരകൾ തലയുയർത്തി നില്ക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പമുള്ള ഓട്ടത്തിൽ ചലനം നിലച്ച റബ്ബർ ഷീറ്റു പുരകളും, കാൽപ്പെരുമാറ്റം പോലും നിലച്ചുപോയ ടാപ്പിംഗ് വഴിത്താരകളും. കാലം മാറി, കൃഷിയും കൃഷി രീതികളും, സമയവും, സമയക്രമങ്ങളും, കാലം തെറ്റിയ കാലചക്രങ്ങളും. സീറ്റിൽ ഒന്നുകൂടി ചാരി കാഴ്ചകൾക്ക് വേണ്ടി കൂടുതൽ ദൂരം തേടുമ്പോൾ വക്കച്ചന്റെ ഇപ്പോഴും, മാറ്റങ്ങൾക്കു വിധേയമാവാത്ത സൗഹൃദത്തിന്റെ സമ്മാനപ്പൊതി ചേർത്തുപിടിച്ചു. അവന്റെ സ്നേഹം സീമകൾക്കും അപ്പുറമായി ഇന്നും തുടരുന്നു. പണ്ടും…
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ജോണി കുരുവിള എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു
ന്യൂജേഴ്സി: തിരുവനന്തപുരം ടെക്നോസിറ്റിയിൽ നൂറു കോടി രൂപ ചെലവിൽ “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” സ്ഥാപിക്കുന്ന ‘എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ (Xtra G Club Private Limited) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (COO) വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ജോണി കുരുവിള ചുമതലയേറ്റു. IIITM-K-യുമായി സഹകരിച്ച് 10 ഏക്കർ സ്ഥലത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ആധുനിക ഉൽപ്പാദന മേഖലകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും. കേരളത്തിൽ സാങ്കേതികവിദ്യ, നവീകരണം, പഠനം, സംരംഭകത്വം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള സംരംഭം. “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” ന്റെ ഉദ്ഘാടനത്തിൽ IT വ്യവസായ…
ഉച്ചാരണമല്ല നിങ്ങളുടെ പ്രശ്നം; രജിസ്റ്ററാണ്: രശ്മി ആർ നായർ
വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ എന്നോട് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം ഇതാണ്: “എന്റെ ആക്സന്റ് എങ്ങനെ മാറ്റാം?” ഒരു ഇംഗ്ലീഷ് അധ്യാപിക എന്ന നിലയിൽ എന്റെ മറുപടി അവരെ മിക്കപ്പോഴും നിരാശപ്പെടുത്തും: മാറ്റേണ്ടതില്ല. ഓഫീസിലോ വാർഡിലോ നിങ്ങളെ തടയുന്നത് ഉച്ചാരണമല്ല. അത് രജിസ്റ്റർ എന്നു ഭാഷാശാസ്ത്രം വിളിക്കുന്ന ഒരു സംഗതിയാണ്; അതിനെക്കുറിച്ച് ആരും നമ്മളെ പഠിപ്പിച്ചിട്ടില്ല. രജിസ്റ്റർ എന്നാൽ സാഹചര്യത്തിനനുസരിച്ച് ഭാഷയുടെ നില മാറ്റുന്ന കഴിവ്. മലയാളത്തിൽ നമ്മൾ ഇത് അറിയാതെ ചെയ്യുന്നുണ്ട്: അമ്മയോട് പറയുന്ന മലയാളമല്ല ബാങ്ക് മാനേജരോട് പറയുന്നത്; കൂട്ടുകാരോട് പറയുന്നതല്ല പള്ളിയിലെ അച്ചനോട്. ഇംഗ്ലീഷിൽ നമ്മൾ പഠിച്ചത് ഒരൊറ്റ രജിസ്റ്ററാണ്: പാഠപുസ്തകത്തിന്റേത്. അത് വ്യാകരണപരമായി ശരിയാണ്, പരീക്ഷയ്ക്ക് മതിയാകും, ജോലിസ്ഥലത്ത് മിക്കപ്പോഴും തെറ്റായി കേൾക്കും. ഒരു ഉദാഹരണം. ഒരു മലയാളി നഴ്സ് സീനിയർ ഡോക്ടറോട് പറയുന്നു: “You must come and…
