മാധ്യമ പ്രവർത്തനം തെരുവിലെ ആൾക്കൂട്ടത്തിനിടയിൽ മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് കാണുന്നതെല്ലാം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ തള്ളുന്നതിന്റെ പേരല്ല. ആരുടെയെങ്കിലും മുഖത്തേക്ക് ക്യാമറ നീട്ടി പ്രകോപനപരമായ ചോദ്യങ്ങൾ എറിഞ്ഞ് ഒരു പ്രതികരണം പിടിച്ചെടുത്ത് അതിന് തീപിടിപ്പിക്കുന്ന തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്നതുമല്ല മാധ്യമപ്രവർത്തനം. അതിന് ഒരു ധാർമികതയുണ്ട്, മര്യാദയുണ്ട്, ഉത്തരവാദിത്തമുണ്ട്. എല്ലാറ്റിനുമുപരി സത്യത്തോടുള്ള പ്രതിബദ്ധതയുണ്ട്. തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചില മാധ്യമപ്രവർത്തന രീതികളെക്കുറിച്ച് ഉയർത്തിയ വിമർശനം അതുകൊണ്ടുതന്നെ ഗൗരവമായി ചർച്ച ചെയ്യപ്പെടണം. അധാർമികമായ ചില രീതികൾ മാധ്യമരംഗത്ത് ആരംഭിച്ചിട്ടുണ്ടെന്നും പാരമ്പര്യമുള്ള മാധ്യമങ്ങൾ അവരുടെ പിന്നാലെ പോകരുതെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നത്തെ മാധ്യമലോകം സ്വയം പരിശോധിക്കാനുള്ള അവസരമായി കാണണം. കാരണം പ്രശ്നം ചെറുതല്ല. ‘ഇന്നലെ കിളിർത്ത തകരകളുടെ പിന്നാലെ എന്തിന് ഓടണം’ എന്ന വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. ഒരു മൊബൈൽ ഫോണോ ഹാൻഡികാമോ…
Year: 27 സെപ്റ്റംബർ 2026
നാണു വിശ്വനാഥന്റെ കടൽസ്വപ്നത്തിന് മിഷൻ സമുദ്രയുടെ ചിറകുകൾ: ജെയിംസ് കൂടൽ
വിഴിഞ്ഞം മുതൽ തീരദേശ ഗ്രാമങ്ങൾ വരെ വികസനത്തിന്റെ നേട്ടമെത്തുമ്പോഴാണ് കേരളത്തിന്റെ സമുദ്രസ്വപ്നം സാക്ഷാത്കരിക്കുക. കടൽ കേരളത്തിന് എന്നും ലോകത്തിലേക്കുള്ള വഴിയായിരുന്നു. എന്നാൽ ആ വഴിയിലൂടെ കേരളത്തിലേക്ക് എത്ര തൊഴിലും വ്യവസായവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു? വർഷങ്ങളായി ഈ ചോദ്യം ഉയർത്തുന്ന വ്യക്തിയാണ് നാണു വിശ്വനാഥൻ. കേരളത്തിന്റെ തുറമുഖങ്ങളെയും തീരദേശത്തെയും വികസനത്തിന്റെ കേന്ദ്രമാക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ മിഷൻ സമുദ്ര പുതിയൊരു ദിശ നൽകുന്നു. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്തെ കർഷക കുടുംബത്തിലാണ് നാണു വിശ്വനാഥൻ ജനിച്ചത്. ജോലി തേടി ദുബായിലെത്തിയ അദ്ദേഹം ഒരു ഹോട്ടലിന്റെ അടുക്കളയിലാണ് പ്രവാസജീവിതം തുടങ്ങിയത്. പിന്നീട് കണ്ടെയ്നർ ചരക്കുഗതാഗത മേഖലയിൽ ലഭിച്ച അവസരം ജീവിതത്തിലെ വഴിത്തിരിവായി. കപ്പലുകൾ, തുറമുഖങ്ങൾ, രാജ്യാന്തര വ്യാപാരം, ചരക്കുനീക്കം എന്നിവയെക്കുറിച്ച് തൊഴിൽ ചെയ്തുകൊണ്ടുതന്നെ അദ്ദേഹം പഠിച്ചു. ആ അനുഭവമാണ് കേരളത്തിന്റെ കടൽസാധ്യതകളെ പുതിയ…
കേരള സമാജത്തെ നയിക്കാൻ ജനകീയ മുഖമായ സാജൻ കുര്യൻ
സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ നയിക്കാൻ സാജൻ കുര്യൻ. നാല് പതിറ്റാണ്ടിലേറെയായി സൗത്ത് ഫ്ലോറിഡ മലയാളി സമൂഹത്തിൻ്റെ മേൽവിലാസമാണ് കേരള സമാജം. അതിൻ്റെ 2028 വർഷത്തെ പ്രസിഡൻ്റായി ജനകീയനായ സാജൻ കുര്യൻ കടന്ന് വരുന്നു. . രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സാജൻ കുര്യൻ കേരള സമാജം മുൻ പ്രസിഡന്റുമാരുടെയും , ഭാരവാഹികളുടെയും അംഗങ്ങളുടെയും പരിപൂർണ്ണ പിന്തുണയോടെയാണ് സംഘടനയെ നയിക്കാൻ കടന്നു വരുന്നത്. കേരള സമാജത്തിന് കാലാനുസൃതമായ പ്രവർത്തന വീഥിയൊരുക്കാൻ സാജൻ കുര്യന് സാധ്യമാകുമെന്ന ഉറപ്പുണ്ട്. നിസ്വാർത്ഥമായ സാമൂഹിക സേവനവുമായി ഫ്ളോറിഡയിലെ ഏതു മലയാളിക്കും ഒരു വിളിപ്പാട് അകലെ എപ്പോഴുമുള്ള വ്യക്തിയാണ് സാജൻ കുര്യൻ. ഒന്നര പതിറ്റാണ്ടായി കേരളസമാജത്തിന്റെ അഭിമാന പദ്ധതികളുടെ നടത്തിപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സാജൻ കുര്യൻ, 2012-ൽ ഗാന്ധിപ്രതിമാ…
യു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത്
ന്യൂയോർക് :യു.എസിലെ ‘ജെൻ സി’ (Gen Z) യുവതലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ വർദ്ധനവുണ്ടായതായി പുതിയ സർവേ റിപ്പോർട്ട്. ‘ഡെയ്ലി സിഗ്നൽ’ പുറത്തുവിട്ട പുതിയ ഹാരിസ് പോൾ പ്രകാരമുള്ള പ്രധാന വിവരങ്ങൾ: ജെൻ സി വിഭാഗത്തിൽപ്പെട്ട 88% പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. ഏകദേശം 33% പേർ സ്വയം മതവിശ്വാസികളായി പ്രഖ്യാപിച്ചു. മില്ലേനിയലുകളിൽ (19%) ഇത് വളരെ കുറവാണ്. 67% ജെൻ സി അംഗങ്ങൾ പ്രാർത്ഥിക്കാറുണ്ട്. 54% പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും, 49% പേർ സമീപകാലത്ത് ആരാധനകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചുകാലം മുമ്പ് യു.എസിലെ ഏറ്റവും മതരഹിതരായ തലമുറയായി കണക്കാക്കപ്പെട്ടിരുന്ന ജെൻ സി, ഇപ്പോൾ തികഞ്ഞ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതായാണ് ഈ സർവേ വ്യക്തമാക്കുന്നത്. കോളേജ് ക്യാമ്പസുകളിലും മാസ് മാമ്മോദീസകളിലും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ഇതിന് തെളിവാണ്. മുൻ തലമുറകൾ പ്രചരിപ്പിച്ച മതേതര ഭൗതികവാദത്തോട്…
ഹാപൂരിൽ പന്നിപ്പനി കേസുകൾ ഉയരുന്നതിനിടെ വിരമിച്ച സൈനികന്റെ മരണം ആശങ്ക വർധിപ്പിച്ചു; കുടുംബത്തിന്റെ സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് സംഘം വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും
ഹാപൂർ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ പന്നിപ്പനി കേസുകൾ വർധിക്കുന്നതിനിടെ വിരമിച്ച സൈനികന്റെ മരണം ആശങ്ക ഉയർത്തുന്നു. പന്നപുരി സ്വദേശിയായ 62കാരൻ തേജ്വീർ സിംഗ് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പന്നിപ്പനി ബാധിച്ചിരിക്കാമെന്ന കുടുംബത്തിന്റെ സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ പ്രതിദിനം ശരാശരി ഒന്ന് മുതൽ മൂന്ന് വരെ പുതിയ പന്നിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. ഇതിനിടെയാണ് ഏതാനും ദിവസങ്ങളായി കടുത്ത പനി അനുഭവപ്പെട്ടിരുന്ന തേജ്വീർ സിംഗിന്റെ മരണം. അദ്ദേഹത്തിന് പന്നിപ്പനി ബാധിച്ചിരുന്നിരിക്കാമെന്നാണ് കുടുംബാംഗങ്ങൾ സംശയിക്കുന്നത്. കുടുംബം നൽകുന്ന വിവരമനുസരിച്ച് നാലോ അഞ്ചോ ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടർന്ന് തേജ്വീർ സിംഗിനെ ആദ്യം മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് പിന്നീട് ഗാസിയാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സ തുടരുന്നതിനിടെ…
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; രാജ്യവ്യാപക മാർച്ചുകൾ, ഗൗരവ് ഗൊഗോയ് ഉൾപ്പെടെ നേതാക്കൾ കസ്റ്റഡിയിൽ
എസ്ഐആർ നടപടികളെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും ചോദ്യം ചെയ്ത് പ്രതിഷേധം; പട്നയിലും ചണ്ഡീഗഡിലും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, ഡൽഹിയിൽ കനത്ത സുരക്ഷ ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി. വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട നടപടികളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലും ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉയർത്തിയാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. ഗുവാഹത്തിയിൽ അസം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ഉൾപ്പെടെ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പട്നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ തടയാൻ ജലപീരങ്കി പ്രയോഗിച്ചു. ബിഹാറിലെ പട്നയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാമിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുപോകാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു.…
എസ്ഐആര്‍ വിവാദം: ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നീക്കം ശക്തം; സെപ്റ്റംബർ 30ന് ഇന്ത്യാ മുന്നണിയുടെ നിർണായക യോഗം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ ഐക്യം; എസ്ഐആർ വിവാദവും വോട്ടർപട്ടികയിൽനിന്നുള്ള പേരുനീക്കൽ ആരോപണങ്ങളും ചർച്ചയാകും ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നു. ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംയുക്ത തുടർനടപടികൾ തീരുമാനിക്കാൻ ഇന്ത്യാ മുന്നണി സെപ്റ്റംബർ 30ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിർണായക യോഗം ചേരും. വിവിധ പാർട്ടികൾ വെവ്വേറെ നടത്തിവരുന്ന പ്രതിഷേധങ്ങളെ ഏകോപിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതും യോഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യാ മുന്നണി യോഗത്തിന് മുന്നോടിയായി സെപ്റ്റംബർ 29ന് കോൺഗ്രസ് പ്രവർത്തക സമിതിയും യോഗം ചേരുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറും (SIR) പ്രതിപക്ഷത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങളാണ്. എസ്ഐആർ നടപടികളിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ്…
എസ്ഐആർ വിവാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക യോഗം; ഫോം 6, കാബിനറ്റ് സെക്രട്ടറിക്കുള്ള കത്ത് എന്നിവയിൽ വിശദീകരണം
മൂന്ന് കമ്മീഷണർമാരും നിർവചൻ സദനിൽ യോഗം ചേർന്നു; തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്ന് കമ്മീഷൻ, വോട്ടർ പട്ടിക പരിശോധനാ നടപടികളിലും മാറ്റം ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (Special Intensive Revision–SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ വലിയ രാഷ്ട്രീയ-നിയമ വിവാദത്തിന് വഴിവെച്ചിരിക്കെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക യോഗം ചേർന്നു. എസ്ഐആർ നടപടികൾ, പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള ഫോം 6, രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിന് പിന്നാലെ കമ്മീഷൻ വിശദീകരണം നൽകി. ശനിയാഴ്ച ന്യൂഡൽഹിയിലെ നിർവചൻ സദനിൽ നടന്ന യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും പങ്കെടുത്തു. യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ മൂന്നുപേരും ഒരുമിച്ചുള്ള…
ഇന്നത്തെ രാശിഫലം (26-09-2026 ശനി)
ചിങ്ങം : നിങ്ങൾക്ക് ഇന്ന് ശാരീരികമായും മാനസികമായും നല്ല അവസ്ഥ ആയിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത് . കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക് സാധ്യതയുണ്ട്. കന്നി : ബിസിനസ്സ് പങ്കാളികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും.മനസിൻ്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക. തുലാം : ദിനചര്യയിൽ നിന്നും ഒരു ഇടവേള എടുത്ത് ദിവസം ആസ്വദ്യകരമാക്കാന്‍ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. വൃശ്ചികം : ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ…
സാംസ്കാരിക അക്കാദമികൾക്ക് പുതിയ നേതൃത്വം; സാഹിത്യ അക്കാദമിയിൽ കൽപ്പറ്റ നാരായണൻ, സംഗീത നാടക അക്കാദമിയിൽ ജി. വേണുഗോപാൽ
കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ; ലളിതകലാ അക്കാദമിയിൽ പ്രകാശ് മൂർത്തി, ഫോക്ലോർ അക്കാദമിയിൽ സുരേഷ് ബാബു എളയാവൂർ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും തലപ്പത്ത് പുതിയ നേതൃത്വത്തെ നിയോഗിച്ച് യുഡിഎഫ് സർക്കാർ. സാഹിത്യം, സിനിമ, സംഗീതം, നാടകം, ചിത്രകല, നാടോടി കലകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖരെയാണ് വിവിധ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിരിക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുകയും കലാ-സാഹിത്യ മേഖലകളിൽ പുതിയ പദ്ധതികൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങളെന്നാണ് സർക്കാർ നിലപാട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ചെയർമാനായി നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ ചുമതലയേൽക്കും. സിനിമയ്ക്ക് പുറമെ സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് പ്രേംകുമാർ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ്…
