റെയില്‍വെ സ്റ്റേഷന്റെ പ്രവേശന ഗേറ്റിൽ ചാരി നിന്ന് കൈയ്യിൽ മടക്കി പിടിച്ച മാസികയുടെ താളുകൾ വെറുതെ മറിച്ചു. സ്റ്റേഷന്റെ മുന്നിൽ നിറുത്തിയ ബസ്സിൽ നിന്നും നിരവധിയാളുകൾ ഇറങ്ങി. ജോലി സമയം കഴിഞ്ഞു വീടെത്തുവാനുള്ള ആളുകളുടെ നെട്ടോട്ടമാണ് . വക്കച്ചൻ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് , കാണുന്നില്ലല്ലോ ?! പോകേണ്ട ട്രെയിൻ വരുവാനിനി അധിക സമയവുമില്ല. ഫോൺ എടുത്തു സമയം തിട്ടപ്പെടുത്തുമ്പോൾ ദേവന് മനസ്സിൽ അങ്കലാപ്പ് കൂടിക്കൊണ്ടേ ഇരുന്നു. തന്റെ അപരിചിതമായ മുഖമാണോ, മുഖത്തെ അങ്കലാപ്പാണോ, അതോ ചുളിവ് വീണ കാവി ഖദർ ജുബ്ബയും, തോൾ സഞ്ചിയും, കണ്ടിട്ടാണോ ഗേറ്റു കടന്നു വരുന്ന പലരും തന്നെ തുറിച്ചുനോക്കുന്നതായി ദേവന് തോന്നി. എങ്കിലും ഭൂരിഭാഗം ആളുകളും ഫോണിന്റെ ടച് സ്ക്രീനിൽ കുടുങ്ങി കിടന്നു. വർഷങ്ങൾക്കു ശേഷം ഒരു കൂട്ടുകാരനെ കാണുവാൻ പോകുന്നതിന്റെ ജിജ്ഞാസയാകാം സമയ സൂചികകൾ ചലനം നിലച്ചപോലെ…
Year: 24 സെപ്റ്റംബർ 2026
ചൈനയുടെ ‘ഡിറ്റിംഗ്’ ഇനി ബഹിരാകാശത്തെ ചെവി; റഡാർ മുതൽ റേഡിയോ സിഗ്നൽ വരെ നിരീക്ഷിക്കാൻ മൂന്ന് ഉപഗ്രഹങ്ങൾ
ഒറ്റ റോക്കറ്റിൽ ഒമ്പത് ഉപഗ്രഹങ്ങൾ; ‘ഡിറ്റിംഗ്-01’ A, B, C ഉപഗ്രഹങ്ങൾ ചൈനയുടെ ആദ്യ വാണിജ്യ ത്രി-സാറ്റലൈറ്റ് ബഹിരാകാശ റേഡിയോ-ഫ്രീക്വൻസി നിരീക്ഷണ സംവിധാനത്തിന്റെ തുടക്കം ഭൂമിയിൽ നിന്നുയരുന്ന റേഡിയോ, ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകളുടെ ഉറവിടം ബഹിരാകാശത്തുനിന്ന് കണ്ടെത്തുന്നതിനുള്ള ശേഷി വർധിപ്പിച്ച് ചൈന. ‘ഡിറ്റിംഗ്-01’ (Diting-01) എന്ന പേരിലുള്ള A, B, C എന്നീ മൂന്ന് ഉപഗ്രഹങ്ങളെയാണ് ചൈന ഭ്രമണപഥത്തിലെത്തിച്ചത്. വിശാലമായ പ്രദേശങ്ങളിലെ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം നിരീക്ഷിക്കാനും റേഡിയോ വികിരണങ്ങളുടെ ഉറവിടം വേഗത്തിലും കൃത്യതയോടെയും കണ്ടെത്താനുമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 20ന് ബെയ്ജിംഗ് സമയം ഉച്ചയ്ക്ക് 12.03നായിരുന്നു വിക്ഷേപണം. ലിജിയാൻ-1 Y18 (Kinetica-1) റോക്കറ്റ് ഉപയോഗിച്ചുള്ള ദൗത്യത്തിൽ ഡിറ്റിങ്-01 A/B/C ഉൾപ്പെടെ ആകെ ഒമ്പത് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ക്വിൻലിങ്-01, ക്വിൻലിങ്-02, പുജിയാങ്-4, പെങ്ചെങ് ഉപഗ്രഹം, ചാവോഴിസുവാൻ-1, യുൻഷിയാവോ പാത്ത്ഫൈൻഡർ തുടങ്ങിയവയും ദൗത്യത്തിന്റെ ഭാഗമായിരുന്നു. എല്ലാ ഉപഗ്രഹങ്ങളും…
‘ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കരുത്; ഇരകൾ ഞങ്ങളാണ്!’ യുഎൻ വേദിയിൽ ട്രംപിന് പെഷേഷ്കിയന്റെ തീപ്പൊരി മറുപടി
കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി ഇറാൻ പ്രസിഡന്റ്; യുഎസ്–ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനം, ആണവോർജ അവകാശത്തിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള രൂക്ഷമായ വാക്പോര് വീണ്ടും ലോകശ്രദ്ധ നേടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വേദിയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ, ഇറാൻ തീവ്രവാദത്തിന്റെ ഉറവിടമല്ലെന്നും മറിച്ച് തീവ്രവാദത്തിന്റെ ഇരയാണെന്നും വാദിച്ചു. ട്രംപ് തന്റെ പ്രസംഗത്തിൽ ഇറാനെ ഭീകരതയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശങ്ങളെ പെഷേഷ്കിയൻ ശക്തമായി തള്ളി. ഇറാൻ വർഷങ്ങളായി ആക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും ഇരയായിട്ടുണ്ടെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളിൽ ഇറാനിയൻ സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ സൈനിക പ്രതികരണങ്ങൾ ആക്രമണത്തിനുള്ള മറുപടിയും സ്വയംപ്രതിരോധത്തിന്റെ ഭാഗവുമാണെന്നാണ് പെഷേഷ്കിയന്റെ നിലപാട്. സാധാരണക്കാരെ ലക്ഷ്യമിടുകയല്ല ഇറാന്റെ നയമെന്നും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനാണ് നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം…
ടെക്സസിൽ 2005 ലെ ട്രിപ്പിൾ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹൂസ്റ്റൺ: ടെക്സസിൽ 2005-ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെർസാൻ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി.ബുധനാഴ്ച ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷാംശം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഇതോടെ ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആറാമത്തെ വ്യക്തിയായി റാമി മാറി. ഈ വർഷം ഇതുവരെ അമേരിക്കയിലുടനീളം 28 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2005 ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കെയ്ൻ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് എഡ്നയിലെ വീട്ടിൽ വെച്ച് മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ടിഫാനി പീക്കോക്ക് (18), സാമുവൽ റോബർട്ട്സ് (24), സെൽസോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടക്കുമ്പോൾ റാമെയ്ക്ക് 20 വയസ്സായിരുന്നു പ്രായം. 19 വർഷത്തിലേറെയായി അദ്ദേഹം ഡെത്ത് റോയിലായിരുന്നു. ഈ കേസിൽ കൂട്ടുപ്രതിയായിരുന്ന ലെജെയിംസ് നോർമാനെ കഴിഞ്ഞ ആഴ്ചയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 26ന് ശനിയാഴ്ച
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിച്ചുവരുന്ന സൗജന്യ ആരോഗ്യ മേള (ഫ്രീ ഹെൽത്ത് ഫെയർ) 14-ാം വർഷവും നടത്തപ്പെടുന്നതാണ്. 2026 സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മാൻവെലിലെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ചാണ് ആരോഗ്യ മേള സംഘടിപ്പിക്കുന്നത്. 3945 CR 58, (288–CR 58 ജംഗ്ഷൻ), മാൻവെൽ, ടെക്സസ് 77578 എന്നതാണ് വേദി. പ്രമുഖ ആശുപത്രികൾ, ഫാർമസികൾ, ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ആരോഗ്യ പരിശോധനയുടെ ഭാഗമായി വിവിധ ഹെൽത്ത് സ്ക്രീനിങ്ങുകൾ, ഇ.കെ.ജി., ബോഡി മാസ് ഇൻഡക്സ് (BMI), രക്തസമ്മർദ്ദ പരിശോധന, ബ്ലഡ് ഗ്ലൂക്കോസ് പരിശോധന, തൈറോയ്ഡ് അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ, ലംഗ് ഫംഗ്ഷൻ ടെസ്റ്റ്, കാഴ്ച, കേൾവി പരിശോധനകൾ…
ഡാളസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോ 02 മുതൽ
ഡാളസ്: ഡാളസ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന 3 ദിവസത്തെ ശക്തമായ ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ (TAPAS Residential Retreat, Dallas) ഒക്ടോബറിൽ നടക്കും. 2026 ഒക്ടോബർ 02 മുതൽ 04 വരെ (വെള്ളി മുതൽ ഞായർ വരെ) ടെക്സസിലെ വിൻസ്ബോറോയിലുള്ള പ്രശസ്തമായ ഗ്രേസ് ഓഫ് ഹെവൻ റിട്രീറ്റ് സെന്ററിലാണ് (Grace of Heaven Retreat Center, Winnsboro, Texas) ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ റവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ HGN (Rev. Fr. Joseph Kandathiparambil), മറ്റ് പ്രമുഖ ആത്മീയ പ്രഭാഷകർ എന്നിവരടങ്ങുന്ന ടീമാണ് ഈ 3-ദിന റസിഡൻഷ്യൽ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. വിശ്വാസം ആഴപ്പെടുത്തുക, ആത്മീയ നവീകരണം അനുഭവിക്കുക, ദൈവത്തിന്റെ സമാധാനവും സാന്നിധ്യവും ദർശിക്കുക, പരസ്പര പ്രചോദനമേകുന്ന കൂട്ടായ്മ വളർത്തുക എന്നിവയാണ് ഈ ഒത്തുചേരലിന്റെ പ്രധാന…
സ്വർഗീയ നാദം വോളിയം 49:കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് പ്രോഗ്രാം സെപ്റ്റംബർ 25-ന്
അറ്റ്ലാന്റ : ഇവിഞ്ചലിസ്റ്റ് എം.ഇ. ചെറിയാന്റെ സ്മരണയ്ക്കായി ‘സ്വർഗീയ നാദം വോളിയം 49 – അനുഗ്രഹ കീർത്തനം’ എന്ന ലൈവ് സ്ട്രീമിംഗ് മ്യൂസിക് പരിപാടി സെപ്റ്റംബർ 25-ന് നടക്കും. ക്രിസ്തീയ സംഗീത ലോകവും വിശ്വാസികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സംഗീത സന്ധ്യ സൂം പ്ലാറ്റ്ഫോം വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രധാന ആകർഷണം ഇവിഞ്ചലിസ്റ്റ് എം.ഇ. ചെറിയാന്റെ മകനും, മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റും ഗാനരചയിതാവും, ‘ഹാപ്പി മെലഡി’ ഗ്രൂപ്പിന്റെ ദീർഘകാല നേതാവുമായ ഇവിഞ്ചലിസ്റ്റ് ടൈറ്റസ് ചെറിയാൻ നയിക്കുന്ന ‘ഫേസ് ടു ഫേസ്’ ആണ്. 1917-ൽ ജനിച്ച് 1993-ൽ അന്തരിച്ച ഇവിഞ്ചലിസ്റ്റ് എം.ഇ. ചെറിയാൻ “ലിറ്റിൽ മാൻ വിത്ത് ഗ്രേറ്റ് ഫെയ്ത്, ലവ്, ആൻഡ് ഹോപ്പ്” എന്നാണ് അറിയപ്പെടുന്നത്. സ്വാധീനശക്തിയുള്ള ബൈബിൾ അധ്യാപകനും കവിയുമായിരുന്ന അദ്ദേഹം തന്റെ 26-ാം വയസ്സിൽ സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ച്, കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ മധുരയിലേക്ക്…
ഇന്നത്തെ രാശിഫലം (24-09-2026)
ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായുള്ള സംവാദം ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങളുടെ ആശയവിനിമയ നൈപുണ്യവും കഴിവുമാണ് നിങ്ങളുടെ ശക്തി. ഇണയെ തേടുന്നവര്‍ക്ക് ഇന്ന് അനുകൂല ദിനമാണ്. എന്നാല്‍ വൈകിട്ടോടെ സന്തോഷം നീങ്ങി പോകാനും സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം ഇല്ലാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തുലാം: നിങ്ങളുടെ ഒരു സുഹൃത്തിലൂടെ നിങ്ങൾക്ക് ഭാഗ്യം കൈവരും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലി സ്ഥലത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കേണ്ടിവരും. സഹപ്രവര്‍ത്തകരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.…
ശബരിമല സ്ട്രോംഗ് റൂമിൽ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം; 55.72 പവൻ എവിടെ?
2012ൽ ഭക്തർ സമർപ്പിച്ച 445.78 ഗ്രാം കിരീടം രേഖകളിൽ; പരിശോധനയിൽ കണ്ടെത്തിയത് 240 ഗ്രാം മാത്രം തൂക്കമുള്ള വ്യാജമെന്ന് സംശയിക്കുന്ന കിരീടം; സുരക്ഷാ നടപടികളിലും ഗുരുതര ചോദ്യങ്ങൾ തിരുവനന്തപുരം: ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടവുമായി ബന്ധപ്പെട്ട് ഗുരുതരമായ പൊരുത്തക്കേട് കണ്ടെത്തിയതായി വിവരം. സന്നിധാനത്തെ സ്ട്രോങ് റൂമിൽ രേഖകൾ പ്രകാരം സൂക്ഷിച്ചിരിക്കേണ്ട 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടത്തിന് പകരം, രൂപത്തിലും വലുപ്പത്തിലും സമാനമായ മറ്റൊരു കിരീടമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കണ്ടെത്തിയ കിരീടം മുക്കുപണ്ടമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. 2012 ഓഗസ്റ്റ് 17ന് തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരാണ് കിരീടം ശബരിമലയിൽ സമർപ്പിച്ചതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഭക്തർ നടയ്ക്കുവെച്ച കിരീടം ദേവസ്വം ബോർഡ് ഔദ്യോഗികമായി സ്വീകരിക്കുകയും അതിന് രസീത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ കിരീടം ചാർത്തിയശേഷം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സന്നിധാനത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റിയെന്നാണ്…
കോട്ടയം നഗരത്തില്‍ നിര്‍മ്മാണം മുരടിച്ചു കിടന്ന ആകാശപ്പാത പദ്ധതിക്ക് ജീവന് വെക്കുന്നു; നിർമാണം ഉടൻ പുനരാരംഭിക്കാൻ തീരുമാനം
കോട്ടയം: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന കോട്ടയത്തെ ആകാശപ്പാത പദ്ധതിക്ക് വീണ്ടും പ്രതീക്ഷ. മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. നഗരത്തിലെ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തിരക്കേറിയ മേഖലകളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നത്. റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന റോഡ് സേഫ്ടി മിഷന്റെ പ്രധാന പദ്ധതികളിലൊന്നായാണ് കോട്ടയം ആകാശപ്പാത നടപ്പാക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഏറെക്കാലമായി നിർമാണം നിലച്ചുകിടന്ന സാഹചര്യത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാനാണ് തീരുമാനം. ആകാശപ്പാതയുടെ തുടർനിർമാണത്തിനായി ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കാൻ ഇതിലധികം തുക ആവശ്യമായി വന്നാൽ ബാക്കി തുക അനുവദിക്കുന്നതിനായി പ്ലാനിങ് ബോർഡിനെ സമീപിക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. സാമ്പത്തിക തടസ്സങ്ങൾ മൂലം…
