അരുണാചലില്‍ ചൈനയുടെ കടന്നുകയറ്റം; ശക്തമായ സന്ദേശം നൽകി ഇന്ത്യ

അരുണാചൽ പ്രദേശിൽ ചൈനീസ് സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചു. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ഒരു പ്രധാന കൂടിക്കാഴ്ച എൽ‌എസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയിലെയും ചൈനയിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഞായറാഴ്ച നിർണായക ചർച്ചകൾ നടത്തി. കിഴക്കൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയുമായി (എൽഎസി) ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ചർച്ചകൾ രാത്രി വൈകിയും നീണ്ടുനിന്നു. അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്‌സിംഗ് പ്രദേശത്തേക്ക് ചൈനീസ് സൈന്യം അടുത്തിടെ…

ഇന്നത്തെ കാലാവസ്ഥ: ഡൽഹി മുതൽ ബിഹാർ വരെ കാലാവസ്ഥ വീണ്ടും മാറും, ശക്തമായ കാറ്റിനൊപ്പം മേഘങ്ങൾ മഴ പെയ്യാൻ സാധ്യതയുണ്ട്

ഇന്ന് (സെപ്റ്റംബർ 7 ന്) ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ്, മിന്നൽ, കനത്ത മഴ എന്നിവ പ്രതീക്ഷിക്കുന്നു. ന്യൂഡൽഹി: സെപ്റ്റംബർ ആരംഭിച്ചതിനുശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൺസൂൺ സജീവമായി തുടരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ പല പ്രദേശങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റും മിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തർപ്രദേശിലെ ഒരു ന്യൂനമർദ്ദ മേഖലയും ഇന്തോ-ഗംഗാ സമതലത്തിലെ ഒരു സജീവ ന്യൂനമർദവും ഉത്തരേന്ത്യയിൽ മഴയുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ കാറ്റിന്റെ…

പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകനും പൂന്തുപ്പ് വാർഡിലെ തൈപ്പറമ്പ് ഹൗസിൽ താമസക്കാരനുമായ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 66 വയസ്സായിരുന്നു. 1960-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് ഉദയ നിർമ്മിച്ച ‘ഉമ്മ’ എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി ക്യാമറ ചലിപ്പിച്ചത്. ഹരിഹരൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലേഡീസ് ഹോസ്റ്റൽ ഉൾപ്പെടെ 70-ലധികം ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ. ആന്റണി, ശശി കുമാർ, എ.ബി. രാജ്, വേണി, കെ.പി. പിള്ള, കെ. നാരായണൻ എന്നിവരുടെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. ഭാര്യ ലളിതമ്മയും മക്കളായ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

ആകാശം നോക്കുന്ന ഭൂമിക: (ഷാഹുല്‍ പണിക്കവീട്ടില്‍)

വായനയുടെ ഇടനാഴിയിൽ അക്ഷരങ്ങൾ കൂട്ടിയിണക്കിയതാണ് ഞങ്ങളുടെ സൗഹൃദം ഇടയ്ക്കുള്ള സല്ലാപ സന്ദേശങ്ങളിലൂടെ അപരിചിതരുടെ ഇടത്താവളത്തിൽ നിന്നും ഞങ്ങൾ ഒരിക്കൽ പുറത്ത് കടന്നു കൂടുവിട്ട് സ്വതന്ത്രരായവരുടെ കൂട്ടത്തിൽ ഞങ്ങളും ചേർന്നു ഒരുമിച്ചുള്ള യാത്രയിൽ മരുഭൂമികൾ പ്രത്യക്ഷപ്പെട്ടപ്പോൾ അകലം കൂടുകയും ഒറ്റപെടുകയും ചെയ്തു നോക്കൂ..നമ്മുടെ അരികിലൂടെ ഒഴുകുന്ന ഈ പുഴ എത്രയോ കൂർത്തുമൂർത്ത പരുക്കൻ യാഥാർത്ഥ്യങ്ങളുടെ മുറിപ്പാടുകളും ഉടൽ നോവുമായ് ദുരിതദൂരം പിന്നിട്ടാണ് വരുന്നത് പ്രക്ഷുബ്ധതയുടെ കടൽമുഴക്കങ്ങളിൽ വീണൊടങ്ങുവാനാണു വിധിയെന്നറിഞ്ഞിട്ടും എത്ര സൗമ്യവും പ്രശാന്തവുമായിട്ടാണ് ആ പ്രയാണം … അത്ര സുഗമമല്ലാത്ത ജീവിത വീഥിയിൽ നാം തളരുമ്പോൾ ചുറ്റുമൊന്നു നോക്കൂ വേനൽ നുള്ളി വേദനിപ്പിച്ചാലും വസന്തം തൊട്ടുരുമ്മി ചിരിപ്പിച്ചാലും വർഷം വന്ന് തല്ലി തൊഴിച്ചാലും പച്ച ചിരിയുമായ് ആകാശം നോക്കി ആശ്ചര്യംകൊള്ളുന്ന ഭൂമിക നമ്മെ വിസ്മയിപ്പിക്കുന്നില്ലേ.. പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് മാത്രം സജീവമാകില്ല നമ്മൾ സ്വപ്നം കാണും ജീവിതം ഓരോ…

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12ന് മിൽട്ടണിൽ

ടോറോന്റോ: കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ *‘തൃശൂർ ഗഡീസ് ഇൻ കാനഡ’*യുടെ രണ്ടാമത് സംഗമം ‘ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടികൾ. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറു കണക്കിന് തൃശൂർ സ്വദേശികളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തൃശൂരിന്റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിനോദ പരിപാടികൾ, വിവിധ രുചികളടങ്ങിയ സമൃദ്ധമായ ഭക്ഷണം എന്നിവ പിക്നിക്കിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാട്ടർലൂവിലെ…

ശേഷിപ്പുകൾ (കവിത): ജയശങ്കര്‍ പിള്ള

കടന്നുപോയ കാലത്തിന്റെ കാൽപ്പാടുകൾ, മുറ്റത്തെ മണ്ണിൽ ഇന്നും മായാതെ കിടക്കുന്നു. പറഞ്ഞുതീരാത്ത വാക്കുകളുടെ നിശ്ശബ്ദത, ചുവരുകളിൽ ഓർമ്മയായി തങ്ങിനിൽക്കുന്നു. നോക്കി ചിരിച്ച മുഖങ്ങൾ ചിത്രങ്ങളായി മാറുന്നു. തൊട്ടറിയാനാകാത്ത സ്നേഹം കാറ്റിൽ പാറിനടക്കുന്നു. വീണുപോയ ഇലകൾ മരത്തിന്റെ കഥാവശേഷം പോലെ. നമ്മൾ നടന്നുപോയ വഴികൾ നമ്മുടെ ഓർമ്മപൂകാളായ് മാറി. ജീവിതം, ഒടുവിൽ ബാക്കിവയ്ക്കുന്നത്?!! .. മൗനം. സ്നേഹിച്ച ഹൃദയങ്ങളിൽ ഒരു ചെറു വെളിച്ചം മാത്രം. കാലത്തിന്റെ ശേഷിപ്പുകൾ …

ലാന വാഷിംഗ്ടണ്‍ കൺവൻഷന്‍; സക്കറിയയും വിജെ ജെയിംസും മുഖ്യാതിഥികളായി പങ്കെടുക്കും

വാഷിംഗ്‌ടൺ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ വിർജീനിയയിലെ ലീഡ്സ്ബർഗിൽ നടക്കും. LANA യുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കൺവൻഷൻ സംഘടിപ്പിക്കുന്നത്. നിലവിലെ LANA പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സെക്രട്ടറി നിർമ്മല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവെൻഷൻ കമ്മിറ്റി ഇതിനകം തന്നെ ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന മലയാളി എഴുത്തുകാരെ ഒരുമിപ്പിക്കുന്ന…

ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം): രാജു മൈലപ്ര

ലോകത്തിന്റെ ഏതു കോണിലായാലും, മലയാളികള്‍ ഒരു മനസ്സോടെ, ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമേയുള്ളൂ – ഓണം! അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളുന്നു. ഒരേ നഗരത്തില്‍ തന്നെ, പല പേരുകളില്‍, പല മലയാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, പലവട്ടം ഓണസദ്യ ഉണ്ണുവാനുള്ള ഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്കുണ്ട്. ചെറിയ പടലപിണക്കങ്ങള്‍ മൂലം വഴിപിരിഞ്ഞവര്‍, മനോഹരമായി അലങ്കരിച്ച ഒരു പൂക്കളം പോല്‍, ഒരേ വേദിയില്‍ ഒരുമിക്കുന്നത് കാണുന്നത് സന്തോഷമുളവാക്കുന്ന ഒരു കാഴ്ചയാണ്. ഭാരവാഹികള്‍ മാറി വന്നാലും, ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന സാധാരണ മലയാളികള്‍ക്ക് ഇതൊന്നും ബാധകമല്ല. പരമ്പരാഗത ഓണക്കോടികള്‍ അണിഞ്ഞ് അവര്‍ ഒരുമിക്കുന്നു. ജാതി-മത-വര്‍ഗ-വര്‍ണ്ണ വിവേചനമില്ലാതെ ഒരുമിച്ചിരുന്ന് ‘ഒരേ ഇലയില്‍’ വിളമ്പുന്ന ഓണസദ്യ അവര്‍ ആസ്വദിക്കുന്നു. ഓണസദ്യ: ഓണാഘോഷങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഓണസദ്യയുടെ രുചിയാണ്. ലഭ്യത അനുസരിച്ച് ഓണസദ്യ വാഴയിലയില്‍ വിളമ്പുന്നതാണ് അഭികാമ്യം. ഉപ്പേരി, പപ്പടം, എരിശേരി, പുളിശേരി,…

2027 ഒരു ദുരന്ത വർഷമായിരിക്കുമോ?; ചൈനീസ് നോസ്ട്രഡാമസിന്റെ 5 ഭയാനകമായ പ്രവചനങ്ങൾ

വാഷിംഗ്ടൺ: ചൈനയിലെ പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും “ചൈനയുടെ നോസ്ട്രഡാമസ്” എന്നറിയപ്പെടുന്നതുമായ ജിയാങ് സിക്വിൻ, 2027-ലെ തന്റെ പുതിയ പ്രവചനങ്ങളിലൂടെ ആഗോള വേദിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചു. ഡൊണാൾഡ് ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് വിജയവും യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷവും മുമ്പ് കൃത്യമായി പ്രവചിച്ച ജിയാങ് ഇപ്പോൾ വിനാശകരമായ ഇറാൻ യുദ്ധം, യുഎസ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, നിർബന്ധിത സൈനിക സേവനത്തിന്റെ ആമുഖം എന്നിവ അവകാശപ്പെടുന്നു. ഇറാനുമായുള്ള നിലവിലുള്ള സംഘർഷം ഇനി വ്യോമാക്രമണങ്ങളിൽ മാത്രമായി ഒതുങ്ങില്ല, മറിച്ച് ഒരു നീണ്ടു നിൽക്കുന്ന കരയുദ്ധമായി വളരുമെന്ന് ജിയാങ് സിക്കിൻ പറയുന്നു. ഇറാനിൽ കരസേനയെ വിന്യസിക്കാൻ യു എസ് പ്രസിഡന്റ് നിർബന്ധിതനാകുമെന്നും അത് 10 മുതൽ 20 വർഷം വരെ സംഘർഷം നീട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കണക്കാക്കുന്നു. ഈ തീവ്രമായ യുദ്ധത്തിന് ഗണ്യമായ എണ്ണം സൈനികരെ ആവശ്യമായി വരും, ഇത് 2027 ഓടെ…

സാഹിത്യവേദി സെപ്റ്റംബർ 11-ന്; സുസ്മേഷ് ചന്ദ്രോത്തിന്റെ നോവൽ ‘വഴിച്ചെണ്ട’ ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 11 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ബൃഹത്തായ നോവലാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ ‘വഴിചെണ്ട’. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രം ഈ നോവലിന്റെ പശ്ചാത്തലത്തിൽ കാണാം. ഒരു കുടുംബജീവിതം ഒഴികെ മറ്റൊന്നും ആഗ്രഹിക്കാത്ത ഒരുവന്റെ ജീവിതാനുഭവങ്ങളെ അയാളുടെ തന്നെ കാഴ്ചപ്പാടിലുള്ള വർണ്ണനയിലൂടെ കേരളത്തിന്റെയും രാജ്യത്തിന്റെയും അതതു കാലത്തെ അവസ്ഥകൾ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ നോവലിനെക്കുറിച്ചുള്ള ഒരു പരിചയപ്പെടുത്തൽ ശ്രീ ആർ എസ് കുറുപ്പ് അവതരിപ്പിക്കുന്നതാണ്. നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തും ചർച്ചയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സുസ്മേഷ് ചന്ദ്രോത്തിന് 2011-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളത്തിനുള്ള ആദ്യ യുവ പുരസ്‌കാരം,…