തൃശ്ശൂരിൽ അഞ്ച് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

തൃശൂർ: തൃശൂർ അഡാറ്റിൽ അമ്മയെയും അഞ്ചു വയസ്സുള്ള മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും ആ സമയം വീട്ടിലുണ്ടായിരുന്നു. ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനി കാരണം രണ്ട് ദിവസമായി അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ശിൽപ രാവിലെ വാതിൽ തുറക്കാതിരുന്നതു കൊണ്ട് മോഹിത്തിന്റെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി ജനൽ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നു പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറിയില്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും, താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തുന്ന…

വയനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെത്തുടര്‍ന്ന് രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവ എന്ന ആനയാണ് ഇടഞ്ഞത്. സംഭവം നടക്കുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. ഉണ്ണി, രാഹുൽ എന്നീ പാപ്പാന്മാര്‍ക്കാണ് പരിക്കേറ്റത്. അവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആനയെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പരിക്കേറ്റ പാപ്പാന്മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ തളച്ചത്. ഒരു പാപ്പാന്റെ കാലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. സംഭവം ഭക്തരുടെയും നാട്ടുകാരുടെയും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സീതാദേവി ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.

വെനസ്വേലക്കുവേണ്ടി കണ്ണീരൊഴുക്കുന്നവർ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

അമേരിക്ക വെനിസ്വേലയിൽ പ്രസിഡന്റ് മഡുറോയെ സ്ഥാനഫ്രഷ്ടനാക്കി അറസ്റ്റ് ചെയ്ത് അമേരിക്കയിൽ കൊണ്ടുവന്നത് ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അമേരിക്കൻ ജനത കേട്ടതൊ ഒരു സാധാരണ വാർത്ത കേട്ടതു പോലെയാണ്. ന്യൂയോർക്കിലും കാലിഫോർണിയയിലും ചിക്കാഗോയിലെ കുറെ ആൾക്കാർ പ്രകടനമായി പ്രതഷേധം നടത്തിയതൊഴിച്ചാൽ അമേരിക്കൻ ജനത അതിനെ വലിയ സംഭവമായി കരുതിയില്ല. ലോക രാഷ്ട്രങ്ങളിൽ ശക്തരായി കരുതുന്ന ചൈനപോലും മയപ്പെടുത്തിയ പ്രതിഷേധമേ നടത്തിയുള്ളു. ഇന്ത്യ അതുപോലും നടത്തിട്ടില്ല. എന്നാൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ ട്രം‌പിന്റെ ധാർഷ്ഠ്യമായും കടന്നുകയറ്റമായും വിലയിരുത്തുകയുണ്ടായി. ഒരു രാജ്യത്തിന്റെ പരമാധികാരിക്കെതിരെ ഇത്തരത്തിൽ ഒരു നടപടി ശരിയല്ലെന്ന് വാദിക്കുന്നവർ ആ നടപടിക്ക് പ്രേരിതമായ വസ്തുക്കൾ എന്തെന്ന് അറിയാതെയാണ് അതിനെ ന്യായികരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയുള്ള രാജ്യമാണ് വെനിസ്വല. സൗദി പോലും അതിനു പിന്നിലാണ്. 1930 കളുടെ മദ്ധ്യം വരെ വെനിസ്വലയുടെ കയറ്റുമതി കാപ്പിയായിരുന്നു. എന്നാൽ, 90കളുടെ…

ഒരു സുന്ദര ഗ്രാമ സന്ധ്യ (കവിത): ഗംഗാധര൯ ചെറിയാനവട്ടത്ത്‌

രാപ്പകല്‍ മദ്ധ്യേ മദാലസയായനു- രാഗവിവശയാം സിന്ദൂര സന്ധ്യയെ ശ്യാമാംബരത്താല്‍ പുതപ്പിച്ചുറക്കുവാ൯ ശീതാനില൯ നേര്‍ത്ത താരാട്ടു മൂളവേ ഞാ൯ നടന്നെത്തിയെ൯ പാട വരമ്പിലെ ഞാവല്‍ മരത്തിന്റെ കീഴിലേകാകിയായ്‌ പ്രാലേയ മാമല സാനുവില്‍ ശാന്തമായ്‌ പ്രാദുഷ്ക്കരിയ്ക്കും കുളി൪ നീ൪ പ്രവാഹങ്ങള്‍ സൂര്യ൯ സുരതാഭിലാഷനായ്‌ സാഗര മാറിലലിയുന്നു ബുദ്ബുദം മാതിരി കാദം‌ബിനീ നിര സൂര്യാംശു പൂശിയ മേദുര വര്‍ണ്ണാഭമേറും കമാനങ്ങള്‍ കാരണ്ഡവങ്ങള്‍ ചിലയ്ക്കുന്ന സൈകത തീരം പ്രശാന്ത പ്രഭവ താഴ്‌വാരങ്ങള്‍ താമരച്ചോലയില്‍ സ്വര്‍ണ്ണ മരാളങ്ങള്‍ കാമാന്ധരായി തിരയുന്നിണകളേ ചഞ്ചരീകങ്ങലുല്‍ഫുല്ല പൂഷ്പങ്ങളെ കൊഞ്ചിച്ചു ചുംബിച്ചുറക്കുന്നു വാടിയില്‍ ആഭോഗി രാഗത്തിലെന്റെ കര്‍ണ്ണങ്ങളില്‍ ആഭൃംഗമോതിത൯ ഭോഗാനൂഭൂതികള്‍ ശാര്‍ദൂലവിക്രീഡിതത്തില്‍ പികയുഗം ആര്‍ദ്രമായ്‌ ചൊല്ലുന്നു പ്രേമ കാവ്യാമൃതം വസ്ത്രം ശിലയിലലക്കും ചലശ്രോണി വസ്ത്ര രഹിതം ചലിയ്ക്കും കുചദ്വയം എത്ര മനോജ്ഞമാണീ മലനാടിന്റെ ചിത്രമുല്‍കൃഷ്ടമസുലഭ സുന്ദരം എത്ര ജന്മങ്ങളിനിയുമുണ്ടെങ്കിലും അത്രയുമീ കൊച്ചു ഗ്രാമത്തിലാകണേ…    

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് വരും വർഷങ്ങളിൽ സംഘടനയെ നയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ‘അമേരിക്ക ഈ ആഴ്ച’ പ്രോഗ്രാമിന്റെ ഡാളസ് ഏരിയ പ്രൊഡക്ഷൻ ഹെഡും കഴിഞ്ഞ മുപ്പതു വർഷത്തോളമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന സജി സ്റ്റാർലൈൻ ആണ് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ്. ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ്പ് ഡാളസ് ഏരിയ പ്രൊഡക്ഷൻ ഹെഡ് , IPCNA ഡാളസ് ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിൽ ഉള്ള പ്രവർത്തി പരിചയവും മുതൽകൂട്ടായീ ഉണ്ട്‌ . കൈരളി ന്യൂസ് ഡാളസ് പ്രോഡക്‌ഷൻ ഹെഡ് ആയി…

ട്രംപിന്റെ അടുത്ത ലക്ഷ്യം ഇറാൻ: ട്രം‌പിന് നിയന്ത്രണം നഷ്ടപ്പെട്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നയ വിദഗ്ധനുമായ ജെഫ്രി സാക്സ്

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഫ്രി സാക്സ് അടുത്തിടെ വളരെ ഗൗരവമേറിയതും രൂക്ഷവുമായ വിമര്‍ശനം ട്രം‌പിനെതിരെ നടത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ പൂർണ്ണമായും നിയന്ത്രണാതീതമാണെന്ന് അദ്ദേഹം പറയുന്നു. വാഷിംഗ്ടണ്‍: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ കഴിഞ്ഞയാഴ്ച യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആഗോള രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായി. ഇതിന്റെ പശ്ചാത്തലത്തിൽ, ഗ്രീൻലാൻഡ്, കൊളംബിയ, നൈജീരിയ, ഇറാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ തുറന്ന മുന്നറിയിപ്പുകൾ അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ഭീഷണികൾ ഇപ്പോൾ യുഎസ് വിദേശനയത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ഒരിക്കല്‍ ലോകം അംഗീകരിച്ചിരുന്ന അമേരിക്കയിലെ നിയമം ഇപ്പോള്‍ വെറും കെട്ടുകഥയായി മാറിയിരിക്കുന്നുവെന്നും നിലവിലെ സാഹചര്യം വളരെ അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും പറഞ്ഞുകൊണ്ട് പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നയ വിദഗ്ധനുമായ ജെഫ്രി സാക്സ് ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഡൊണാൾഡ്…

വെനിസ്വേലയ്ക്ക് സം‌രക്ഷണ കവചം തീര്‍ക്കാന്‍ അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ റഷ്യയുടെ അന്തർവാഹിനി വിന്യസിച്ചു; മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമോ എന്ന ആശങ്കയോടെ ലോകം

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ആഗോളതലത്തിൽ സംഘർഷങ്ങൾ രൂക്ഷമായി. നടപടിയെ റഷ്യ അപലപിക്കുകയും വെനിസ്വേലയ്ക്ക് സമീപം തങ്ങളുടെ അന്തർവാഹിനി വിന്യസിക്കുകയും ചെയ്തു. യുഎസ് പിടിച്ചെടുത്തതിൽ നിന്ന് സംശയാസ്പദമായ ഒരു റഷ്യൻ എണ്ണ ടാങ്കറിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ജനുവരി 3 ന് രാവിലെ, അമേരിക്ക നടത്തിയ ഒരു പ്രത്യേക ഓപ്പറേഷൻ ആഗോള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഓപ്പറേഷന്റെ ഭാഗമായി വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിലെടുത്ത വാർത്ത ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഈ അപ്രതീക്ഷിത സംഭവവികാസം അന്താരാഷ്ട്ര തലത്തിൽ അമേരിക്കക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. പല രാജ്യങ്ങളും ഇത് പരമാധികാര ലംഘനമാണെന്ന് ശക്തമായി വിമർശിച്ചു. യുഎസ് നടപടിയെത്തുടർന്ന്, റഷ്യയും ഉത്തര കൊറിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ട്രം‌പ് ഭരണകൂടത്തിന്റെ ഉദ്ദേശ്യശുദ്ധിയെ മോസ്കോ…

യുഎസും റഷ്യയും തമ്മിലുള്ള സമുദ്ര സംഘർഷം രൂക്ഷമാകുന്നു; ഐസ്‌ലാൻഡിന് സമീപം റഷ്യൻ ടാങ്കർ ബെല്ല-1 യു എസ് നാവിക സേന പിടിച്ചെടുത്തു.

റഷ്യൻ ടാങ്കർ ബെല്ല-1 ഐസ്‌ലാൻഡിന് സമീപം യുഎസ് സൈന്യം പിടിച്ചെടുത്തു. അതേസമയം, റഷ്യൻ നാവികസേന കൃത്യസമയത്ത് എത്തുന്നതിൽ പരാജയപ്പെട്ടത് റഷ്യയും യുഎസും തമ്മിലുള്ള സമുദ്ര സംഘർഷങ്ങൾ വർദ്ധിപ്പിക്കാനിടയായി. റഷ്യൻ അന്തർവാഹിനി ട്രാക്ക് ചെയ്യുകയായിരുന്ന റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ ബുധനാഴ്ച യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെനിസ്വേലയുടെ എണ്ണ കയറ്റുമതിക്കെതിരായ യുഎസ് “ഉപരോധത്തിന്റെ” ഭാഗമായി അറ്റ്ലാന്റിക് സമുദ്രത്തിൽ രണ്ടാഴ്ചയിലേറെ നീണ്ട പിന്തുടരലിന് ശേഷമാണ് ഈ നടപടി. സമീപകാലത്ത് യുഎസ് സൈന്യം റഷ്യൻ പതാകയുള്ള ഒരു കപ്പൽ പിടിച്ചെടുത്തത് ഇതാദ്യമായിരിക്കും. മുമ്പ് ബെല്ല-1 എന്നറിയപ്പെട്ടിരുന്ന ടാങ്കർ, കരീബിയനിൽ യുഎസ് നാവിക ഉപരോധം മറികടക്കുകയും യുഎസ് കോസ്റ്റ് ഗാർഡിന്റെ ബോർഡിംഗ് ശ്രമങ്ങളെ ചെറുക്കുകയും ചെയ്തിരുന്നു. കപ്പൽ യുഎസ് ഉപരോധങ്ങൾ ലംഘിക്കുകയാണെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്പ് കമാൻഡ് പറഞ്ഞു. “ലോകത്തിലെവിടെയും കള്ളക്കടത്തിനും നിയമവിരുദ്ധ വെനിസ്വേലൻ എണ്ണയ്ക്കും ഏർപ്പെടുത്തിയ ഉപരോധം പൂർണ്ണമായി…

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യു എസ് എംബസി; നിയമങ്ങള്‍ ലംഘിച്ചാല്‍ നാടു കടത്തുമെന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി വിസ നിയമങ്ങൾ ലംഘിക്കുന്നത് വിസ റദ്ദാക്കലിനും നാടുകടത്തലിനും കാരണമാകുമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകി. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങൾ യുഎസിലെ പുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുകയും എച്ച്-1ബി വിസ അപേക്ഷകർക്കുള്ള നീണ്ട കാത്തിരിപ്പ് സമയത്തിന് കാരണമാവുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ താരിഫുകൾ സംബന്ധിച്ച പിരിമുറുക്കങ്ങൾ വര്‍ദ്ധിച്ചു വരികയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരവധി തീരുമാനങ്ങളും പ്രസ്താവനകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാക്കുകയും ചെയ്തു. അതേസമയം, അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒരു വിദ്യാർത്ഥി യുഎസ് നിയമങ്ങൾ ലംഘിച്ചാൽ, അവരുടെ വിദ്യാർത്ഥി വിസ റദ്ദാക്കാനും അവരെ അമേരിക്കയിൽ നിന്ന് നാടുകടത്താനും സാധ്യതയുണ്ടെന്ന് യുഎസ് എംബസി വ്യക്തമാക്കി. യുഎസ് എംബസി ഈ…

കെ.എച്ച്.എൻ.എ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു

നാഷ്‌വിൽ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ആശാ പതിയേരിയെ നാമനിർദേശം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ ടെന്നസി മേഖലയിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ ആശയെ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചത്. നാഷ്‌വില്ലിലെ ‘നിർമാല്യം’ സത്സംഗ ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അവർ, ടെന്നസിയിലെ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ ‘അത്മ’ (ATHMA – All Tennessee Hindu Malayalee Association) രൂപീകരിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. 2024-ൽ അന്നത്തെ കെ.എച്ച്.എൻ.എ പ്രസിഡന്റായിരുന്ന ഡോ. നിഷ പിള്ളയാണ് ‘അത്മ’യുടെ ഉദ്ഘാടനം നിർവഹിച്ചത്. മുൻപ് 2021-2023 കാലയളവിൽ കെ.എച്ച്.എൻ.എ നാഷ്‌വിൽ ആർ.വി.പി ആയും, 2023-2025 കാലയളവിൽ ടെന്നസി സ്റ്റേറ്റ് വൈസ് പ്രസിഡന്റായും ആശാ പതിയേരി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ആശാ പതിയേരി…