ദുബായ്: നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമായിരുന്ന വൻ വിമാനദുരന്തം ധീരതയോടെയും സമയോചിതമായ ഇടപെടലിലൂടെയും ഒഴിവാക്കിയ ഇന്ത്യൻ വംശജനായ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിന് യുഎഇയുടെ ആദരം. അസാധാരണമായ ധൈര്യവും പ്രതിസന്ധിഘട്ടത്തിലെ മികച്ച തീരുമാനമെടുക്കാനുള്ള കഴിവും പരിഗണിച്ച് യുഎഇയുടെ അഭിമാനകരമായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II’ ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. സെപ്റ്റംബർ 30-ന് ദുബായിൽനിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനമായ FZ1073-ലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ആകാശത്ത് പറന്നുകൊണ്ടിരിക്കെ കോക്പിറ്റിനുള്ളിൽ അപ്രതീക്ഷിതമായി സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ ആക്രമിക്കുകയും വിമാനം ഹൈജാക്ക് ചെയ്യാന് ശ്രമിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ക്യാപ്റ്റൻ മച്ചറിന് ഗുരുതരമായി പരിക്കേറ്റു. എന്നാൽ ജീവൻ അപകടത്തിലായ സാഹചര്യത്തിലും അദ്ദേഹം മനോധൈര്യം കൈവിട്ടില്ല. സ്വന്തം സുരക്ഷയെക്കാൾ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് മുൻഗണന നൽകിയ ക്യാപ്റ്റൻ, അതീവ അപകടകരമായ…
Year: 30 ഒക്ടോബർ 2026
പണിതീരാത്ത വീട്: ക്രിസ്തുദാസൻ ജോസ്, ഓക്സ്ഫോർഡ്
ഒരു പ്രവാസിയുടെ സ്വപ്നങ്ങളും ഒരു കുടുംബത്തിന്റെ കാത്തിരിപ്പും ഒരു വീടുപണിയാൻ എത്ര ഇഷ്ടിക വേണം? എത്ര ചാക്ക് സിമന്റ് വേണം? എത്ര പണവും എത്ര വർഷത്തെ അധ്വാനവും വേണ്ടിവരും? ഇതിനൊക്കെ കണക്കുണ്ടാകാം. എന്നാൽ ഒരു വീടിനുള്ളിൽ എത്ര സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുകളും ഒളിഞ്ഞിരിക്കുന്നു എന്നതിന് കണക്കുണ്ടാകുമോ? എന്നെ സംബന്ധിച്ചിടത്തോളം വീട് വെറുമൊരു കെട്ടിടമായിരുന്നില്ല. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒരുനാൾ കുടുംബത്തോടൊപ്പം കഴിയാനായി മനസ്സിൽ പണിതുയർത്തിയ സ്വപ്നമായിരുന്നു. പുറമേ നോക്കിയാൽ വീടിന്റെ നിർമാണം പൂർത്തിയായി. എന്നാൽ അതിനുള്ളിൽ ഞാൻ സ്വപ്നം കണ്ട കുടുംബജീവിതം ഇന്നും തുടങ്ങിയിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സിൽ അതൊരു പണിതീരാത്ത വീടായി തുടരുന്നത്. വർഷങ്ങൾ നീണ്ട സ്വപ്നം കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തണം, മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം, സ്വന്തമായി ഒരു വീട് പണിയണം. ഈ ആഗ്രഹങ്ങളുമായാണ് നാടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടിലെത്തിയത്. അധ്വാനിച്ച ഓരോ ദിവസവും ഒരുനാൾ…
കുറ്റം തെളിയിക്കേണ്ടത് തെളിവുകളിലൂടെ, മർദനത്തിലൂടെയല്ല! (അഭിപ്രായം): വർഗീസ് പ്ലാമൂട്ടിൽ
കേരളത്തിലെ പോലീസ് പരിഷ്കരണത്തിന് ഒരു പ്രവാസിയുടെ അഭ്യർഥന — ന്യൂയോർക്കിലെ ജയിൽ സംവിധാനത്തിൽ 25 വർഷം പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ. വർക്കലയിൽ പതിനേഴുകാരനായ ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് റഹാന് പോലീസ് മർദനമേറ്റെന്ന വാർത്തയും കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും ഏറെ വേദനയോടെയാണ് ഞാൻ വായിച്ചത്. പോലീസ് ഉദ്യോഗസ്ഥർ കുട്ടിയെ മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ആരോപണവിധേയനായ എസ്.ഐ. ആഷിൽ രവിയെ സ്ഥലംമാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആരോപണങ്ങളുടെ നിജസ്ഥിതി നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കും നിയമപരമായ നീതി ലഭിക്കണം. എന്നാൽ ഈ സംഭവം ഉയർത്തുന്ന അടിസ്ഥാനപരമായ ഒരു ചോദ്യം അവഗണിക്കാനാവില്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയെ ശാരീരികമായി പീഡിപ്പിക്കാൻ പോലീസിന് എന്ത് അവകാശമാണുള്ളത്? ഈ ചോദ്യം ഉന്നയിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് കേവലം ഒരു വാർത്തയല്ല. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ജയിൽ സംവിധാനത്തിൽ…
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും സാഫല്യം; ഒന്റാരിയോയിലെ സെന്റർ വെല്ലിംഗ്ടണിൽ മൂന്ന് ഏക്കർ സ്ഥലത്തോടുകൂടിയ ദേവാലയം സ്വന്തമാക്കി – ഷിബു കിഴക്കേകുറ്റ് “കർത്താവ് നമുക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; നാം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു.” (സങ്കീർത്തനങ്ങൾ 126:3) ടൊറന്റോ: മനുഷ്യന് ചിന്തിക്കാം, പക്ഷേ ദൈവമാണ് നൽകുന്നത്. നീണ്ട പന്ത്രണ്ട് വർഷത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ശേഷം ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ചിരകാല സ്വപ്നം ദൈവിക കരുതലിൽ യാഥാർത്ഥ്യമായി. സ്വന്തമായൊരു ദേവാലയം ഇടവകയ്ക്ക് ലഭിച്ചു. കാനഡയിലെ ക്നാനായ കത്തോലിക്കാ സഭാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഈ ഇടവകയുടെ ചരിത്രത്തിൽ ഇതോടെ പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഒന്റാരിയോയിലെ സെന്റർ വെല്ലിംഗ്ടണിൽ മൂന്ന് ഏക്കർ സ്ഥലത്തോടുകൂടിയ മനോഹരമായ ദേവാലയമാണ് ഇടവക സ്വന്തമാക്കിയത്. സ്വന്തമായൊരു ആരാധനാലയത്തിനായി വർഷങ്ങളായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത വിശ്വാസികൾക്ക് ഈ നേട്ടം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും…
ടെക്സസിൽ എഫ്.ബി.ഐയുടെ ‘സമ്മർ ഹീറ്റ് 2.0’ ഓപ്പറേഷൻ: 200-ഓളം പേർ അറസ്റ്റിൽ
ടെക്സാസ് :നോർത്ത് ടെക്സസിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി എഫ്.ബി.ഐ ഡല്ലാസും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ ‘സമ്മർ ഹീറ്റ് 2.0’ എന്ന പ്രത്യേക ദൗത്യത്തിലൂടെ 186 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ജൂൺ 1 മുതൽ സെപ്റ്റംബർ 20 വരെയായിരുന്നു ഈ സുപ്രധാന ഓപ്പറേഷൻ നടപ്പിലാക്കിയത്. രക്ഷപ്പെടുത്തിയ കുട്ടികൾ: ദുരിതത്തിലായ 49 കുട്ടികളെ കണ്ടെത്താനും സംരക്ഷിക്കാനും അധികൃതർക്ക് സാധിച്ചു. 121 നിയമവിരുദ്ധ തോക്കുകളും, 1.2 കിലോഗ്രാം ഫെന്റാനിൽ, 33 കിലോഗ്രാം കൊക്കെയ്ൻ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ 169 കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 71 ശിക്ഷാവിധികൾ ഉറപ്പാക്കുകയും ചെയ്തു. രാജ്യവ്യാപകമായി നടത്തിയ ഈ പരിശോധനയിൽ ആകെ 8,927 അറസ്റ്റുകൾ രേഖപ്പെടുത്തുകയും, 1,410 കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന് എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് ആർ. ജോസഫ് റോത്റോക്ക് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ചേർന്ന് ഇത്തരം കർശന നടപടികൾ…
ഷെയ്ഖ് ഹസീനയെ അധികാരഭ്രഷ്ടയാക്കി യൂനുസിനെ ഭരണത്തലവനാക്കാൻ രഹസ്യനീക്കം നടത്തിയിരുന്നു; നിർണായക വെളിപ്പെടുത്തലുമായി മുൻ പ്രസ് സെക്രട്ടറി
ധാക്ക: ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ 2024 ഓഗസ്റ്റിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പുതിയ വിവാദങ്ങൾക്ക് വഴിതുറന്ന് മുഹമ്മദ് യൂനുസിന്റെ മുൻ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലമിന്റെ വെളിപ്പെടുത്തൽ. ഹസീന രാജ്യം വിടുന്നതിന് രണ്ട് ദിവസം മുമ്പുതന്നെ ഇടക്കാല സർക്കാരിന്റെ നേതൃത്വം ഏറ്റെടുക്കാൻ നോബൽ സമാധാന സമ്മാന ജേതാവായ മുഹമ്മദ് യൂനുസിനെ വിദ്യാർത്ഥി നേതാക്കൾ രഹസ്യമായി സമീപിച്ചിരുന്നുവെന്നാണ് ആലമിന്റെ അവകാശവാദം. 2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പോയതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചത്. എന്നാൽ ഹസീനയുടെ ഭരണകൂടം ഔദ്യോഗികമായി തകരുന്നതിന് മുമ്പുതന്നെ പുതിയ ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം. ഇത് ഹസീനയുടെ അധികാരപതനം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നോ എന്ന ചോദ്യങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഷഫീഖുൽ ആലം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ്…
ഭൂട്ടാനിൽ ഹിമാന തടാകം പൊട്ടിയതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി; ഒറ്റരാത്രികൊണ്ട് 10,000 പേരെ ഒഴിപ്പിച്ചു, സങ്കോഷ് നദീതീരങ്ങളിൽ അതീവ ജാഗ്രത
ഭൂട്ടാനിലെ ഹിമാന തടാകവുമായി ബന്ധപ്പെട്ട അപ്രതീക്ഷിത വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പശ്ചിമ ബംഗാളിന്റെ അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സങ്കോഷ് നദിയിലെ ജലനിരപ്പും ഒഴുക്കും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അലിപുർദുവാർ ജില്ലയിലെ കുമാർഗ്രാം മേഖലയിൽ നിന്ന് ഏകദേശം 10,000 പേരെ ഒറ്റരാത്രികൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുരന്തനിവാരണ സേനകളും പോലീസും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ അടിയന്തര ഇടപെടലിലൂടെയാണ് ഇത്രയധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചത്. ഹിമാലയൻ പർവതനിരകളിലെ ഹിമാനികൾ ഉരുകി രൂപപ്പെടുന്ന തടാകങ്ങൾ അപ്രതീക്ഷിതമായി പൊട്ടിയൊഴുകുന്നത് താഴ്വരകളിലും നദീതീരങ്ങളിലും താമസിക്കുന്ന ജനങ്ങൾക്ക് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ് അഥവാ ജിഎൽഒഎഫ് (GLOF) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വൻതോതിലുള്ള ജലപ്രവാഹത്തിന് കാരണമാകാം. മലനിരകളിൽ നിന്ന് ശക്തിയായി ഒഴുകിയെത്തുന്ന വെള്ളം നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയർത്തുകയും ജനവാസ മേഖലകളിൽ…
നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല് ലീലാമ്മ ജോൺ അന്തരിച്ചു
തിരുവല്ല: നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല് പരേതനായ ജോൺ വർഗ്ഗീസിന്റ ഭാര്യ ലീലാമ്മ ജോൺ ( 67) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 29 വ്യാഴാഴ്ച 9 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 2ന് നെടുമ്പ്രം ഐപിസി ഗോസ്പല് സെന്റർ സെമിത്തേരിയില്. പരേത ഓതറ കൈയ്യാലപറമ്പിൽ കുടുംബാംഗമാണ്. ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്) എന്നിവർ മക്കളും നെടുമുടി പത്തില്ച്ചിറ പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്,റോസ് ലിജു (ഇംഗ്ലണ്ട്) എന്നിവർ മരുമക്കളും ആണ്.
നാടിനെ നടുക്കിയ കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലക്കേസ്: അമ്മയുടെ സുഹൃത്തും അറസ്റ്റിൽ; രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ്
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ നേരത്തെ അറസ്റ്റിലായ കുട്ടികളുടെ അമ്മ നിവേദ്യയുടെ അടുത്ത സുഹൃത്തായ മാർട്ടിൻ ഇഗ്നേഷ്യസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മേനോൻപാറ പാറക്കുഴി സ്വദേശിയായ മാർട്ടിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കും ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 29നാണ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. വീട്ടിലെ കുളിമുറിയിലുള്ള വെള്ളത്തൊട്ടിയിൽ മൂന്നും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ അസ്വാഭാവിക മരണം പ്രദേശത്ത് വലിയ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികളുടെ അമ്മ നിവേദ്യയെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് നിവേദ്യയ്ക്കെതിരായ ആരോപണം. എന്നാൽ,…
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് ജനങ്ങൾ ഇരയാകുന്നത് എന്തുകൊണ്ട്? സുപ്രീം കോടതിയുടെ നിർണായക ചോദ്യം; ബാങ്കുകളുടെ വീഴ്ചയിൽ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശം
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സൈബർ തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരും സാധാരണക്കാരുമടക്കം നിരവധി പേർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അവരുടെ അശ്രദ്ധ മൂലം ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള നിയമപരമായ സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ജെ.വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിലവിലെ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നും ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ, സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ, അന്വേഷണ ഏജൻസികൾ എന്നിവയുടെ ഉത്തരവാദിത്തം എങ്ങനെ ഉറപ്പാക്കാമെന്നും കോടതി പരിശോധിച്ചു. ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ…
