അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും
ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിന് 34.85 ബില്യൺ യുഎസ് ഡോളർ ചിലവു വരുന്ന കൂറ്റൻ പുതിയ പാസഞ്ചർ ടെർമിനലിന് അംഗീകാരം നൽകി. ഇതോടെ 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായി മാറും. പുതിയ വിമാനത്താവളം ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ അഞ്ചിരട്ടി വലുപ്പമുള്ളതായിരിക്കും, വരും...