പുതിയ കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിനു പ്രസക്തിയേറുന്നു: ഷംസീർ ഇബ്രാഹിം

ജില്ലാ നേതൃ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംഘ്‌പരിവാർ ഫാസിസ്റ്റുകൾ രാജ്യത്ത് പിടിമുറുക്കുമ്പോൾ ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനും സാഹോദര്യ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം. രണ്ടു ദിവസങ്ങളിലായി കൊടുവള്ളി ഐഡിയൽ സ്കൂളിൽ വെച്ച് നടന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയ വണ്ണിന് നേരെയുള്ള നിരോധനം, ഹിജാബ് വിവാദം അടക്കം സമീപ കാലത്ത് ഇന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കാൻ ശ്രമിച്ച പല വംശീയ അജണ്ടകളെയും കൃത്യ സമയത്ത് തുറന്ന് കാട്ടുകയും തെരുവിൽ ശക്തമായി ചോദ്യമുന്നയിച് പ്രതിരോധിക്കുകയും ചെയ്തത് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ചെറുപ്പമാണ്. വരും കാലങ്ങളിലും അനീതികളോട് കലഹിച്ചു കൊണ്ട് തെരുവിൽ നിലയുറപ്പിക്കാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടി ചേർത്തു.

രണ്ടു ദിവസങ്ങളിലായി കൊടുവള്ളിയിൽ വെച്ചു നടന്ന ജില്ലാ നേതൃ സംഗമത്തിൽ വിവിധ സെഷനുകളിലായി മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ പി. ടി നാസർ, ഫ്രറ്റേണിറ്റി മുൻ ദേശീയ കമ്മിറ്റി അംഗം ഡോ. സാദിഖ് പി. കെ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ്റുമാരായ മഹേഷ്‌ തോന്നക്കൽ, നഈം ഗഫൂർ, കൊടുവള്ളി നഗരസഭ കൗൺസിലർ ഹസീന എളങ്ങോട്ടിൽ ഓമശ്ശേരി പഞ്ചായത്ത് മെമ്പർ ആയിഷ ടീച്ചർ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, തബ്ഷീറ സുഹൈൽ, വെൽഫെയർ പാർട്ടി കൊടുവള്ളി മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് മടവൂർ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News