കൊല്ലം പ്രവാസി അസോസിയേഷന്‍: ഏരിയ സമ്മേളനങ്ങള്‍ മാര്‍ച്ച് 11 മുതല്‍

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ക്ക് മാര്‍ച്ച് 11 നു (വെള്ളി) ജയന്‍ നഗറില്‍ (ഗ്രാന്റ് ഹോട്ടല്‍ പാര്‍ട്ടി ഹാള്‍, മാമീര്‍) റിഫ ഏരിയ സമ്മേളനത്തോടെ തുടക്കം കുറിക്കും.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ആയി കോവിഡ് നിബന്ധനകള്‍ പാലിച്ച് ഓഫ് ലൈനായിട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ഏരിയകളിലും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. ഏരിയ മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ നടക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവും ഏരിയ കോഓര്‍ഡിനേറ്റര്‍മാരുടെ നിരീക്ഷണത്തില്‍ ഏരിയ ഭാരവാഹികള്‍ നടത്തും. കൂടുതല്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന ചര്‍ച്ചകള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങള്‍ അതാത് ഏരിയ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലവും ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

ഏരിയ കോ-ഓർഡിനേറ്റര്‍മാര്‍

സല്‍മാബാദ് : സന്തോഷ് കാവനാട് 3369 8685 , സജീവ് ആയൂര്‍ 3402 9179
സല്‍മാനിയ : രഞ്ജിത് 3979 4065 , രാജ് കൃഷ്ണന്‍ 3397 1810
ബുദൈയ : കിഷോര്‍ 3839 5229
മുഹറഖ് : ഹരി എസ്. പിള്ള 6639 6542
റിഫ : കോയിവിള മുഹമ്മദ് 3900 7142, അനോജ് മാസ്റ്റര്‍ 3976 3026
സിത്ര : ബിനു കുണ്ടറ 3879 4085, നിഹാസ് പള്ളിക്കല്‍ 3331 8586
ഹമദ് ടൗണ്‍ : നവാസ് കരുനാഗപ്പള്ളി 3835 4672, അജിത് ബാബു 3556 0231
മനാമ : മനോജ് ജമാല്‍ 3921 2052
ഗുദൈബിയ : നാരായണന്‍ 3320 5249
ഹിദ്ദ് : അനൂബ് തങ്കച്ചന്‍ 3600 8770, റോജി ജോണ്‍ 3912 5828

Print Friendly, PDF & Email

Leave a Comment

More News