കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ സമ്മേളനം ഹമദ് ടൗൺ സർവാൻ ഫൈബർ ഗ്ലാസിൽവച്ച് നടന്നു.

ഏരിയാ പ്രസിഡന്റ് പ്രമോദ് വി. എം അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ നവാസ് ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാഹുൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനൂപ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ അജിത് ബാബു നേതൃത്വം നൽകി.

അജിത് ബാബു വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി പ്രദീപ് കുമാർ. കെ, വൈസ് പ്രസിഡന്റായി രാഹുൽ ഭൂതക്കുളം, സെക്രട്ടറിയായി വിഷ്ണു ഭൂതക്കുളം, ജോയിന്റ് സെക്രട്ടറിയായി അനൂപ് ചടയമംഗലം, ട്രഷററായി വിനീത് പരവൂർ എന്നിവരെ തെരഞ്ഞെടുത്തു.

വി എം പ്രമോദിനെ കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. സമ്മേളനത്തിൽ സീനിയർ മെമ്പർ ബി. അജികുമാർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതമാശംസിച്ചു. ഏരിയ പ്രസിഡന്റ് വി എം പ്രമോദ് നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News