കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്ന്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം

ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റജി,  എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോജ്‌ എന്നിവരാണ് കടലിലെ തിരയില്‍പെട്ട് മരിച്ചത്.

അപകടത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന  ആന്റണി ഷിനോജിനായി ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് രണ്ട് ബസുകളിലായി ടൂറിന് പുറപ്പെട്ടത്.

 

Print Friendly, PDF & Email

Leave a Comment

More News