അയോവ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു; 10 പേർക്ക് പരിക്കേറ്റു

അയോവ: അയോവയിലെ സെഡാർ റാപ്പിഡ്‌സിലെ ഒരു നിശാക്ലബിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച സംഭവസമയത്ത് ഡൗൺടൗണിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വെടിയേറ്റ നിരവധി പേരെ ആശുപത്രികളിലെത്തിച്ചു. ടാബൂ നൈറ്റ്ക്ലബ്ബിലും ലോഞ്ചിലും അജ്ഞാതരായ അക്രമകാരികളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ 150 ഓളം പേർ ക്ലബ്ബിൽ ഉണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

വെടിവയ്പിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായി സെഡാർ റാപ്പിഡ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് (സിആർപിഡി) പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റവരില്‍ പ്രായപൂർത്തിയാകാത്തവരുമുണ്ട്. എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

വെടിവെപ്പിനു ശേഷം അക്രമകാരികളെന്നു സംശയിക്കുന്നവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന് സീഡർ റാപ്പിഡ്സ് പോലീസ് ചീഫ് വെയ്ൻ ജെർമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മറ്റൊരു വെടിവയ്പിൽ, ഇന്ത്യനാപോളിസിൽ ഞായറാഴ്ച നടന്ന ഒരു ജന്മദിന പാർട്ടിയിൽ ഉണ്ടായ വഴക്കിനെ തുടർന്ന് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാര്‍ട്ടി ഹാളിൽ ഒരു ജന്മദിന പാർട്ടി നടക്കുകയായിരുന്നെന്നും, അതിനിടെ വഴക്ക് നടക്കുകയും വെടിയുതിർക്കുകയും ചെയ്തെന്ന് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. കെട്ടിടത്തിനകത്തും പുറത്തും വെടിവെയ്പുണ്ടായി. എന്നാല്‍, ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കാലിഫോർണിയയിലെ സാക്രമെന്റോയിലുണ്ടായത് ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ യുഎസിൽ നിരവധി കൂട്ട വെടിവയ്‌പ്പുകളുണ്ടായി. ഈ സംഭവങ്ങളില്‍ ആറ് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News