മങ്കട പഞ്ചായത്തിൽ അന്‍പതോളം പേർ വെൽഫെയർ പാർട്ടിയിലേക്ക്

മങ്കട: മങ്കട പഞ്ചായത്തിൽ നിന്നും വെൽഫെയർ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന അന്‍പതോളം പേർ പാർട്ടി അംഗത്വം സ്വീകരിച്ചു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.

സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള അനവധിയാളുകളാണ് ഈയിടെ പാർട്ടിയുടെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. മങ്കട മണ്ഡലത്തിൽ 550 ഓളം പേരാണ് ഇതുവരെ അംഗത്വം സ്വീകരിച്ചത്.

ക്ഷേമ രാഷ്ട്രം ഉയർത്തിപ്പിടിച്ച്, ജനപക്ഷത്ത് നിലയുറപ്പിക്കുന്നതിനാലാണ് മണ്ഡലത്തിൽ വെൽഫെയർ പാർട്ടിയിലേക്ക് ജനങ്ങൾ ആകൃഷ്ടരാവുന്നതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ഖാദർ അങ്ങാടിപ്പുറം പറഞ്ഞു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി കെ. പി ഫാറൂഖ്, വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, സെക്രട്ടറി ഷാക്കിർ, ജമാൽ കൂട്ടിൽ, ഹബീബ് പി.പി എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News