കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണങ്ങളാക്കിയ സംഭവം; കടക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണമാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ മനു(36)ആണ് അറസ്റ്റിലായത്. ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാല്‍ കാമറയില്‍ നോക്കി ചിരിച്ചുകൊണ്ടാണ് ഇയാള്‍ ക്രൂരത ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News