ഉത്തരകൊറിയയുടെ വിക്ഷേപണത്തിന് മറുപടിയായി യുഎസും ദക്ഷിണ കൊറിയയും കടലിലേക്ക് എട്ട് മിസൈലുകൾ തൊടുത്തുവിട്ടു

ഉത്തരകൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും അമേരിക്കയും എട്ട് മിസൈലുകൾ കൊറിയൻ പെനിൻസുലയുടെ കിഴക്കൻ കടലിലേക്ക് തൊടുത്തുവിട്ടതായി റിപ്പോർട്ട്.

ഉത്തര കൊറിയ ഞായറാഴ്ച നടത്തിയ വിക്ഷേപണത്തിന് മറുപടിയായി തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്ത് നിന്ന് കരയിൽ നിന്ന് കരയിലേക്ക് തന്ത്രപരമായ മിസൈൽ സിസ്റ്റം മിസൈലുകൾ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മിസൈൽ വിക്ഷേപണങ്ങൾ ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തിന്റെ ഉറവിടമോ അതുമല്ലെങ്കിൽ കമാൻഡ് ആൻഡ് സപ്പോർട്ട് സെന്ററുകൾക്കെതിരെയോ “കൃത്യമായ ആക്രമണം നടത്താനുള്ള കഴിവിന്റെയും സന്നദ്ധതയുടെയും” പ്രകടനമായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു.

പ്യോങ്‌യാങ്ങിലെ സുനൻ പ്രദേശത്ത് നിന്ന് കിഴക്കൻ തീരത്തെ കടലിലേക്ക് എട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വടക്കൻ കൊറിയ തൊടുത്തുവിട്ട് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.

അമേരിക്കയും ദക്ഷിണ കൊറിയയും ജാപ്പനീസ് ദ്വീപായ ഒകിനാവയിൽ അപൂർവ സംയുക്ത സൈനികാഭ്യാസം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ വർഷത്തെ ഉത്തരകൊറിയയുടെ 18-ാം റൗണ്ട് മിസൈൽ വിക്ഷേപണം.

ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ പേരിൽ 2006 മുതൽ ഉപരോധം നേരിടുന്ന ഉത്തരകൊറിയ, സംയുക്ത സൈനിക അഭ്യാസങ്ങളെ ഒരു ആക്രമണത്തിനുള്ള റിഹേഴ്സലുകളായി കണക്കാക്കുന്നു.

ഈ വർഷം ഉത്തര കൊറിയന്‍ വിക്ഷേപണങ്ങളുടെ കുത്തൊഴുക്കിൽ ഹൈപ്പർസോണിക് ആയുധങ്ങളുടെ പരീക്ഷണ വെടിവയ്പ്പും ഏതാണ്ട് അഞ്ച് വർഷത്തിനിടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ (ഐസിബിഎം) ആദ്യ പ്രദർശനവും ഉൾപ്പെടുന്നു.

കഴിഞ്ഞ മാസം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഷ്യൻ പര്യടനം അവസാനിപ്പിച്ചതിന് ശേഷം, പ്യോങ്‌യാങ്ങിനെ തടയാൻ പുതിയ നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിജ്ഞയെടുത്തു.

2017 ന് ശേഷമുള്ള ആദ്യ ആണവ പരീക്ഷണം നടത്താൻ ഉത്തരകൊറിയയും തയ്യാറെടുക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ദക്ഷിണ കൊറിയൻ, യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.

ഉത്തര കൊറിയയുടെ ഞായറാഴ്ചത്തെ പരീക്ഷണങ്ങളെത്തുടർന്ന്, ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക്-യോൾ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിക്കുകയും “ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും പ്രതിരോധം വിപുലീകരിക്കുകയും ഐക്യ പ്രതിരോധ നില ശക്തിപ്പെടുത്തുകയും” ഉത്തരവിടുകയും ചെയ്തു.

പ്യോങ്‌യാങ്ങിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വാഗ്ദ്ധാനം ചെയ്ത ദക്ഷിണ കൊറിയയുടെ പുതിയ ഭരണകൂടത്തിന്റെ സുരക്ഷാ സന്നദ്ധതയുടെ ഉത്തരകൊറിയയുടെ “പരീക്ഷണവും വെല്ലുവിളിയും” ആയിരുന്നു മിസൈൽ വിക്ഷേപണമെന്ന് എൻഎസ്‌സി യോഗം വിലയിരുത്തി.

Print Friendly, PDF & Email

Leave a Comment

More News