ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 29, വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും.

കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസും സന്തോഷവും വളരെ നന്നായി ഒരുമിച്ച് ചേർന്നുപോകും. ഇന്ന് നടക്കാൻപോകുന്ന ഒരു കൂടിക്കാഴ്‌ചകൾ നിങ്ങൾ അംഗീകരിക്കും. നിങ്ങൾ വിവേകപൂർവം പണം ചെലവാക്കുകയും, പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം.

തുലാം: നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിച്ചോ, നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചോ ഇന്ന് വിശിഷ്‌ട സംഭവങ്ങൾ ഉണ്ടാകാം. നിങ്ങൾ തീർച്ചയായും നിങ്ങളുടെ എതിരാളികൾക്ക് വിഷമിക്കാൻ ഒരു കാരണമുണ്ടാക്കിയിരിക്കും.

വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന് ആരെയെങ്കിലും വളരെ അസ്വാഭാവികമായി, നന്നായി പരിഗണിക്കൂക. എന്നാൽ അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉണ്ടാകാം. നഗരപ്രാന്തത്തിലേക്ക് പെട്ടെന്നൊരു യാത്രയ്ക്ക് പോലും ഇന്ന് നിങ്ങൾ ഒരുങ്ങിയേക്കാം. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ അനുഭവത്തിന്‍റെ മാറ്റ് കൂട്ടിയേക്കാം.

മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ പൂർണമായി പിന്തുണയ്‌ക്കും. നിങ്ങളിൽ ജോലി മാറുന്നതിന്‌ ആഗ്രഹിക്കുന്നവർക്ക് ഇത് അതിനു പറ്റിയ സമയമല്ല. കുറച്ചുകൂടി കാത്തിരിക്കാം.

കുംഭം: നിങ്ങൾ ഇന്നത്തെ ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടായിരിക്കും. ഇവയിൽ മിക്കതും ഒന്നൊന്നായി തീർക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും.

മീനം: ഇന്ന് നിങ്ങൾക്ക് മാനഹാനി സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും, ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാകുകയും ചെയ്യുക.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി വളരെയധികം സന്തോഷവാനായിരിക്കും. വൈകുന്നേരം നിങ്ങൾ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്‌തേക്കാം.

ഇടവം: നിങ്ങളുടെ വികാരവിചാരങ്ങൾ അതിന്‍റെ പാരമ്യതയിലായിരിക്കും ഇന്ന്. നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികമായ ഒരു അനുഭവത്തിനുള്ള സാധ്യതയുണ്ട്. ഈ കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.

മിഥുനം: നിങ്ങൾക്ക് ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ ഈ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും, ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം: നിങ്ങൾക്ക് അഹിതമായ കാര്യങ്ങളെ ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. നിങ്ങളുടെ പ്രാഗൽഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News