എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. മാത്രമല്ല, കുറ്റവാളികൾ അശ്ലീല വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു.

അൽവാർ ജില്ലയിലെ ഭിവാദിയിലെ കിഷൻഗഡ്ബാസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 9 മാസം മുമ്പ് 2021 ഡിസംബറിലാണ് ഇത് സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യ സൂത്രധാരന്‍ പെണ്‍കുട്ടിയെ അവളുടെ സ്വകാര്യ ഫോട്ടോ ഉണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ച് വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും ചിത്രം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കൂട്ടബലാത്സംഗത്തിന് ശേഷം തന്നോട് പണം ആവശ്യപ്പെട്ടതായി ഇരയായ പെണ്‍കുട്ടി പറയുന്നു. എന്നാൽ പണം നൽകാനാകാതെ വന്നതോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

പെണ്‍കുട്ടിയുടെ കുടുംബം വിവരമറിഞ്ഞപ്പോഴാണ് സഹോദരൻ ബുധനാഴ്ച (സെപ്റ്റംബർ 28, 2022) പോലീസിൽ പരാതി നൽകിയത്. 2021 ഡിസംബർ 31 ന് നടന്ന സംഭവത്തിലെ മുഖ്യ കുറ്റവാളി സാഹിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഗ്രാമത്തിന് പുറത്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 50,000 രൂപയോളം ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് സംഘം തട്ടിയെടുത്തതായും പോലീസ് പറയുന്നു.

അതേസമയം, അത്രയും പണം നല്‍കിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും ഇരയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. തുടർന്നാണ് കുറ്റവാളികള്‍ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. നിലവിൽ ഐപിസി സെക്ഷൻ 376 ഡി, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) ആക്‌ട് എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അതുൽ ആഗ്ര പറഞ്ഞു. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News