പാട്ടുകൾ കൈമാറുന്നതിന് മുമ്പേ ഉണ്ണി മുകുന്ദന്‍ പ്രതിഫലം തന്നു: ഷാന്‍

കൊച്ചി; “ഷഫീക്കിന്റെ സന്തോഷം” ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിലെ ട്യൂണുകൾ നൽകുന്നതിന് മുമ്പ് തനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചിരുന്നുവെന്ന് ഷാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ തന്റെ അടുത്ത സുഹൃത്താണ്. എന്നാൽ പ്രതിഫലം നൽകുന്ന കാര്യത്തിൽ അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നുവെന്നും ഷാൻ കുറിച്ചു.

ഷാൻ റഹ്മാന്റെ കുറിപ്പ്:

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു. ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകൾ. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാൻ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം.

അതേസമയം, ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാല ആരോപിച്ചത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി സംവിധായകന്‍ അനൂപ് പന്തളവും രംഗത്തെത്തിയിരുന്നു. നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണമെന്നാണ് അനൂപ് പറയുന്നത്.

Print Friendly, PDF & Email

Leave a Comment

More News