ഹൃദയാഘാതം മൂലം മരണപ്പെട്ട പാക് സ്വദേശിക്ക് ആറ് ഭാര്യമാരും 54 കുട്ടികളും!

ആറ് ഭാര്യമാരും 54 കുട്ടികളും ഉള്ള പാക്കിസ്താന്‍ സ്വദേശി അബ്ദുൾ മജീദ് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 75 വയസ്സുള്ള അദ്ദേഹം ഏറെ നാളായി ഹൃദ്രോഗ ബാധിതനായിരുന്നു. നോഷ്കി ജില്ലക്കാരനായ മജീദ് ട്രക്ക് ഡ്രൈവറായിരുന്നു. പ്രതിമാസം 15,000 മുതൽ 25,000 രൂപ വരെ സമ്പാദിക്കുമായിരുന്നു എന്നു പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ കുടുംബം പോറ്റുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.

അബ്ദുൾ മജീദിന്റെ മൂത്ത മകന്‍ 37-കാരനായ അബ്ദുൾ വാലിയും ട്രക്ക് ഡ്രൈവറാണ്. മരിക്കുന്നതിന് 5 ദിവസം മുമ്പ് വരെ പിതാവ് ട്രക്ക് ഓടിച്ചിരുന്നതായി വാലി പറഞ്ഞു. “ഞങ്ങളില്‍ പലരും വിദ്യാസമ്പന്നരാണെങ്കിലും ആർക്കും ജോലി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് പിതാവിനെ വേണ്ട രീതിയിൽ ചികിത്സിക്കാൻ കഴിയാതെ പോയത്. ഈ വർഷത്തെ പ്രളയത്തിൽ ഞങ്ങളുടെ വീട് പോലും നശിച്ചു,” വാലി പറഞ്ഞു.

2017ലെ പാക്കിസ്ഥാനിലെ സെൻസസ് സമയത്ത് അബ്ദുൾ മജീദ് മാധ്യമ തലക്കെട്ടുകളിൽ വന്നതിന് പിന്നാലെയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. 19 വർഷത്തിന് ശേഷമാണ് പാക്കിസ്താനില്‍ ഈ സെൻസസ് നടന്നത്. നാല് ഭാര്യമാർക്കും 42 കുട്ടികൾക്കുമൊപ്പമാണ് മജീദ് താമസിക്കുന്നതെന്ന് സെൻസസ് സംഘം അന്ന് പറഞ്ഞിരുന്നു. അതേ സമയം, അദ്ദേഹത്തിന്റെ 2 ഭാര്യമാരും 12 കുട്ടികളും ഇതിനകം മരിച്ചു.18 വയസ്സുള്ളപ്പോഴാണ് മജീദ് ആദ്യമായി വിവാഹിതനായത്.

മജീദിന്റെ 22 ആൺമക്കളും 20 പെൺമക്കളും അവരുടെ ഏഴ് മുറികളുള്ള വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അവർ തങ്ങളുടെ കുട്ടികളെ മാറിമാറി സന്ദർശിക്കാറുണ്ടായിരുന്നു. കുടുംബ ചടങ്ങുകളിൽ എല്ലാവരും ഒരുമിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. മജീദിന്റെ മിക്ക കുട്ടികളും 15 വയസ്സിൽ താഴെയുള്ളവരാണ്. ഇളയത് അവരുടെ 7 വയസ്സുള്ള മകളാണ്. ഒരു അഭിമുഖത്തിൽ മജീദ് എപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടാറുണ്ടെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് പല കുട്ടികൾക്കും പാൽ കൊടുക്കാനും കഴിഞ്ഞിട്ടില്ലെന്നു പറയുന്നു.

Print Friendly, PDF & Email

2 Thoughts to “ഹൃദയാഘാതം മൂലം മരണപ്പെട്ട പാക് സ്വദേശിക്ക് ആറ് ഭാര്യമാരും 54 കുട്ടികളും!”

  1. NORMALLY 4 IN PAKISTAN IT’S 6 THEY WILL TAKE OVER INDIA SOON GOD SAVE THE COUNTRY

  2. അതെ ഇന്ത്യയിലുള്ള സംഘികളെപോലെയല്ല . ആണുങ്ങളായാല്‍ പെണ്ണുമായി കിടക്കും മക്കളുണ്ടാകും. സാമാനത്തിനു നല്ല പവര്‍ ഉള്ള സമയത്ത് ഇവിടത്തെ സംഘി കുട്ടന്മാര്‍ കെട്ടിയ പെണ്ണിനെ അകത്താക്കി പുറത്തുള്ള പശുവിന്റെ ആലയില്‍ പോയി കിടന്നുറങ്ങും. പിന്നെങ്ങനെ കെട്ടിയ പെണ്കൊച്ചിന് കുട്ടികള്‍ ജനിക്കുക. ഇവിടത്തെ സംഘികള്‍ക്ക് പശുക്കളോടൊപ്പം കിടന്നത് കൊണ്ട് പശു ഇഷ്ടംപോലെ പ്രസവിക്കുന്നുണ്ട്.

Leave a Comment

More News