സോളിഡാരിറ്റി യൂത്ത് മീറ്റും ഇഫ്താർ സംഗമവും നടത്തി

സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ യൂത്ത്മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു

മക്കരപ്പറമ്പ : ‘മുഹർറം – വിമോചനത്തിന്റെ പലായനങ്ങൾ’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ കടുങ്ങൂത്ത് തർബിയത്തുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് ഇഫ്താർ സംഗമവും യൂത്ത്മീറ്റും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി മക്കരപ്പറമ്പ എരിയ പ്രസിഡന്റ് കെ ഷബീർ വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു.

എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ. നബീൽ അമീനെ സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉപഹാരം നൽകി. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയയുടെ ആറുമാസ റിപ്പോർട്ട് ഫോട്ടോ പ്രദർശനം നടത്തി. സഅദ് മക്കരപ്പറമ്പ ഖിറാഅത്ത് ൻനടത്തി. ഏരിയ സെക്രട്ടറി സി.എച്ച് റാസി സ്വാഗതവും പ്രോഗ്രാം കൺവീനർ പി.കെ നിയാസ് തങ്ങൾ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News