വാർദ്ധക്യത്തിന്റെ പടിവാതിൽക്കല്‍ എത്തിയ താരങ്ങളുടെ പ്രണയ രംഗങ്ങള്‍

പ്രേക്ഷകരെ ആകർഷിക്കാൻ നിർമ്മാതാക്കൾ പലപ്പോഴും സിനിമകളില്‍ ട്വിസ്റ്റുകള്‍ കൊണ്ടുവരാറുണ്ട്. ചിലപ്പോഴൊക്കെ തിരക്കഥയും കഥയും ആവശ്യാനുസരണം മാറ്റുകയും ചെയ്യാറുണ്ട്. സിനിമകളിൽ അത്തരം രംഗങ്ങൾ സാധാരണയായി യുവതാരങ്ങൾക്കിടയിലാണ് ചിത്രീകരിക്കുന്നത്. എന്നാലും പ്രായപരിധിക്കപ്പുറത്ത് ബോൾഡ്, ചുംബന രംഗങ്ങൾ സ്‌ക്രീനിൽ നൽകിയ നിരവധി താരങ്ങളുണ്ട്. അത്തരത്തിലുള്ള താരങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

അഭിനേതാക്കളായ ധർമ്മേന്ദ്രയും ശബാന ആസ്മിയും ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ അവരുടെ ബോൾഡ് സീനിനെക്കുറിച്ച് ചർച്ചയിലാണ്. കരൺ ജോഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇരുവരും ലിപ്‌ലോക്ക് രംഗമാണ് നൽകിയിരിക്കുന്നത്. 87-കാരനായ ധര്‍മ്മേന്ദ്രയും, 70-കാരിയായ ഷബാന അസ്മിയും ലിപ്‌ലോക്ക് രംഗത്തില്‍ പ്രത്യക്ഷപ്പെട്ട ബോള്‍ഡ് സീന്‍ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. രൺവീർ സിംഗും ആലിയ ഭട്ടും ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അമിതാഭ് ബച്ചൻ
ഈ പട്ടികയിൽ നടൻ അമിതാഭ് ബച്ചനും ഉൾപ്പെടുന്നു. ‘നിശബ്ദ്’ (2007) എന്ന സിനിമയിൽ ജിയാ ഖാനൊപ്പം ലിപ്‌ലോക്ക് സീൻ നൽകി. അന്ന് അദ്ദേഹത്തിന് 64 വയസ്സായിരുന്നു പ്രായം. നേരത്തെ ‘ബ്ലാക്ക്’ (2005) എന്ന ചിത്രത്തിലും അമിതാഭ് ബച്ചനും റാണി മുഖർജിയും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ടായിരുന്നു. രണ്ട് ചിത്രങ്ങളിലും ബിഗ് ബിയുടെ ഈ രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

നസിറുദ്ദീൻ ഷാ
ഈ പട്ടികയിലെ അടുത്ത പേര് നടൻ നസിറുദ്ദീൻ ഷായുടേതാണ്. തുറന്നടിക്കുന്ന പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംനേടിയ താരം ‘ഡേർട്ടി പിക്ചർ’ എന്ന ചിത്രത്തിലാണ് ചുംബനരംഗം അവതരിപ്പിച്ചത്. നടന്റെ ചുംബനരംഗത്തില്‍ അഭിനയിച്ചത് നടി വിദ്യാ ബാലനാണ്.

കുൽഭൂഷൺ ഖർബന്ദ
അടുത്ത പേര് നടൻ കുൽഭൂഷൺ ഖർബന്ദയുടേതാണ്. എന്നാല്‍, താരം ചുംബന രംഗങ്ങളൊന്നും നൽകിയില്ല, പക്ഷേ ‘മിർസാപൂർ’ എന്ന വെബ് സീരീസിലെ ഒരു ബോൾഡ് സീൻ അദ്ദേഹം തീർച്ചയായും ചിത്രീകരിച്ചു. 70 വയസ്സ് പിന്നിട്ട കുൽഭൂഷൺ, രസിക ദുഗ്ഗലിനൊപ്പം ആ സീരീസിൽ അഭിനയിച്ചിട്ടുണ്ട്. ഈ രംഗത്തിന്റെ പേരിൽ പ്രേക്ഷകർ താരത്തെ ഏറെ വിമർശിച്ചിരുന്നു. രസിക ദുഗ്ഗലും കുൽഭൂഷൺ ഖർബന്ദയും തമ്മിൽ ഏകദേശം 41 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News