ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 27ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ഓഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണിവരെ Potawatomi woods, wheeling, IL, Near Northbrook ല്‍ വെച്ച് നടക്കും.

ആബാലവൃദ്ധം ജനങ്ങള്‍ക്കും മിഠായി പെറുക്കല്‍, കസേരകളി, വോളിബോള്‍, മൊട്ടയേറ്, നാരങ്ങാ സ്പൂണ്‍, ഫുഡ് ഡ്രിംഗ്‌സ് എന്നീ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.  പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ലൂക്കോസ് പുത്തന്‍പുരയില്‍ 773-405-5954 (ജനറല്‍ കോഓര്‍ഡിനേറ്റര്‍), ലെജി ജേക്കബ് 630-709-9075, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847-477-0564, ഷൈനി ഹരിദാസ് 630-290-7143, മനോജ് അച്ചേട്ട് 224-522-2470 (കോഓര്‍ഡിനേറ്റര്‍മാര്‍).

എല്ലാവരെയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം (312-685-6749) അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News