എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അക്രമിയെ പോലീസ് പിടികൂടി

ആലുവ: ആലുവയില്‍ കുടിയേറ്റ തൊഴിലാളികളുടെ എട്ടു വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ (Chirstil) ആണ് ഒരു ബാറില്‍ നിന്ന് അറസ്റ്റിലായത്.

ക്രിസ്റ്റിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ക്രിസ്റ്റില്‍ എന്നാണ് പോലീസ് പറയുന്നത്. നിരവധി മോഷണ കേസുകളിലും ബലാത്സംഗ കേസുകളിലും പ്രതിയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാറശ്ശാല പോലീസ് സ്‌റ്റേഷനിൽ രണ്ട് വർഷം മുമ്പ് ലൈംഗികാതിക്രമത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നര വർഷം മുൻപാണ് ഇയാൾ വീടു വിട്ടിറങ്ങിയതെന്നും ലഹരിക്ക് അടിമയാണെന്നും മാതാപിതാക്കൾ പറഞ്ഞു.

ആലുവയിലെ ചാത്തൻപുരത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പ്രദേശവാസികൾ രക്ഷപ്പെടുത്തിയ പെൺകുട്ടി ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Print Friendly, PDF & Email

Leave a Comment

More News