സൗത്ത് ഫ്ലോറിഡ മാർത്തോമാ ചർച്ച് കെസ്റ്റർ -ശ്രേയ ഗാനശുശ്രുഷ സെപ്റ്റംബർ 17 ഞായറാഴ്ച

സൗത്ത് ഫ്ലോറിഡ: ക്രൈസ്തവ സംഗീത ലോകത്തെ അനുഗ്രഹിത ഗായകൻ കെസ്റ്ററും, മലയാള ചലച്ചിത്ര- ഭക്തി ഗാന രംഗത്തെ വാനമ്പാടിയായ യുവഗായിക ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് (Kester Live Concert) സൗത്ത് ഫ്ലോറിഡ മാർത്തോമാ പള്ളിയുടെ ആഭിമുഖ്യത്തിൽ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു സെപ്റ്റംബർ 17 വൈകിട്ട് 6:30 നു നടത്തുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ലഷോകൾ മാത്രം കാഴ്ച വയ്ക്കുന്ന സെവൻ സീസ് എന്റർടൈൻമെന്റ്സും, കർവിങ്മൈൻഡ് എന്റർടൈൻമെന്റ്സും ഒരിക്കൽ കൂടി ഒരുമിക്കുന്ന കെസ്റ്റർ ലൈവ് ഇൻകൺസേർട്ട് തൽസമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആണ് നടത്തുന്നത്.

മലയാളിക്ക് എന്നും ഓർമയിൽ നിൽക്കുന്ന പുതിയതും പഴയതുമായ ക്രിസ്റ്റീയ ഗാനങ്ങൾകോർത്തിണക്കിയ ഈ സംഗീത സന്ധ്യയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി റവ. ഡോ.ജേക്കബ് ജോർജ് (വികാരി), ഡോ. മാമ്മൻ സി ജേക്കബ്(കൺവീനർ), ജോർജിവർഗീസ് ( സെക്രട്ടറി), വർഗീസ് ജേക്കബ് (ട്രസ്റ്റീ), വർഗീസ് സാമൂവേൽ (അക്കൗണ്ടന്റ്) അർച്ചന ജോൺ( ജോയിന്റ് കൺവീനർ), ലിൻസി എബി(ജോയിന്റ് കൺവീനർ) എന്നിവർഅറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News