ഇന്നത്തെ രാശിഫലം (20-09-2023 ബുധന്‍)

ചിങ്ങം: ആനന്ദപ്രദമായ മനസാൽ നിങ്ങളുടെ മൂല്യം ഇന്ന് വർധിക്കും. ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ നിങ്ങൾ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യും. എന്നാലിത് വളരെനേരം മനസിൽ വച്ചുകൊണ്ടിരിക്കരുത്. അത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം.

കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകും. ജോലിസ്ഥലത്ത്, വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ളവരെക്കാൾ മികച്ച പ്രകടനം നടത്താൻ നിങ്ങൾ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങൾ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും.

തുലാം: ഇന്ന് നിങ്ങൾ ഒരു പ്രൊജക്‌ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

വൃശ്ചികം: നിങ്ങൾക്ക് ഒരു ഗ്രൂപ്പിന്‍റെ നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വം നിങ്ങൾക്കുണ്ടെന്ന് തെളിയിക്കാൻ ഇന്നായേക്കും.

ധനു: വാക്കുകൾ പ്രവൃത്തികളേക്കാൾ ഉച്ചത്തിൽ സംസാരിക്കും- ഇക്കാര്യം നിങ്ങൾക്ക് മറ്റെന്നത്തേതിനേക്കാളും കൂടുതൽ ഇന്ന് മനസിലാകും. നിങ്ങളുടെ പ്രവൃത്തികൾക്ക് സംസാരിക്കാനുള്ള അവസരം ഒരുക്കൂ. നിങ്ങൾ ഇന്ന് സ്വയം മെച്ചപ്പെടുത്തുന്ന രീതിയിൽ ഒരു മുന്നേറ്റം നടത്തിയേക്കാം. നിങ്ങളുടെ പ്രവൃത്തികൾ വാസസ്ഥാനം പുതുക്കി പണിയുന്നതിലേക്കും സ്വപ്‌നഭവനം വികസിപ്പിക്കുന്നതിലേക്കും തിരിയും.

മകരം: നന്നായി ജോലി ചെയ്യുന്നതിനും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സ്വപ്‌നങ്ങളിൽ വിശ്വസിക്കുന്നതിനും നിങ്ങൾക്ക് കഴിയും. ഇന്ന് നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ഒരു പ്രധാന ഡീൽ അല്ലെങ്കിൽ പ്രൊജക്‌ട് ഏറ്റെടുക്കുന്നതിന് സാധ്യതയുണ്ട്.

കുംഭം: നിങ്ങൾ ഒരു തലവനാണെങ്കിൽ, ജോലി സ്ഥലത്തോ അല്ലെങ്കിൽ വീട്ടിലോ ഇന്ന് അങ്ങനെ തോന്നുകയില്ല. ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് നിർണായകമായേക്കാം. എന്തായാലും നിങ്ങളുടെ കഠിനാധ്വാനത്തിന്‌ വളരെ പെട്ടെന്ന് തന്നെ അതിനുതക്ക ഫലം ലഭിക്കും. നിങ്ങളുടെ ചാതുര്യം നിങ്ങളുടെ കീഴ്‌ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രചോദിപ്പിക്കും. കൂടാതെ നിങ്ങളുടെ സമർപ്പണ മനോഭാവം പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യും.

മീനം: ഒരുപാട് നാളായി നിങ്ങൾ കഴിഞ്ഞ കാലങ്ങളിലെ പ്രകടനത്തെക്കുറിച്ച് ആലോചിക്കുകയാവാം. എന്നാൽ ഇന്നാണ്‌ നിങ്ങൾ അതിനെ മെച്ചപ്പെടുത്താൻ പോകുന്നത്. കൂട്ടുകാർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിച്ചേക്കാം. എന്നാൽ കൃത്യമായ സാമർഥ്യവും കഴിവുകളും കൊണ്ട് എങ്ങനെ അവരെ തടയുമെന്നത് ഇന്ന് നിങ്ങൾ കാണിച്ചുകൊടുക്കുകതന്നെ ചെയ്യും.

മേടം: നിങ്ങൾ പലതിനാലും വശീകരിക്കപ്പെടുകയും ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. ഒരുപക്ഷെ അസ്വസ്ഥമായ ബന്ധത്തിൽ നിന്നും അവിചാരിതമായി, നിങ്ങളുടെ ചില പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.

ഇടവം: ഇന്ന് ഗൃഹാന്തരീക്ഷത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കും. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വിരുന്നു വന്നേക്കും. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രക്ക് പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മിഥുനം: ഇന്ന് നിങ്ങൾ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്‌തമാക്കുന്നതിന്‌ കഠിനമായി പരിശ്രമിക്കുകയും അവരിൽ നിന്നും തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ, അത്രത്തോളം അവർ തിരികെയും നൽകും. നിങ്ങൾക്ക് വേണ്ടിയും അൽപം സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

കര്‍ക്കടകം: ജീവിതത്തില്‍ സമാധനത്തിന്‍റെ വെള്ളക്കൊടി വീശേണ്ട ഘട്ടങ്ങള്‍ പലപ്പോഴും ഉണ്ടാകാം. കര്‍ക്കടരാശിക്കാര്‍ക്ക് ഇന്ന് അത്തരമൊരു ദിവസമാണ്. കോപവും ഉത്‌കണ്‌ഠയും അസ്വസ്ഥതയും പ്രശ്‌നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. ദിവസങ്ങൾ മുന്നേറും തോറും നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വരും. ചൂടുപിടിച്ച ചര്‍ച്ചകളിലോ തര്‍ക്കങ്ങളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും ഇന്ന് മാറ്റിവക്കുന്നതാണ് നല്ലത്.

Print Friendly, PDF & Email

Leave a Comment

More News