ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസി‌എന്‍‌എ) പുരസ്‌കാരങ്ങൾക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.

മലയാളികളിൽ മികച്ച ആരോഗ്യ രംഗത്തെ സമഗ്ര സംഭാവന, മികച്ച ഡോക്ടർ, മികച്ച എഞ്ചിനീയർ, മികച്ച ജീവകാരുണ്യ പ്രവർത്തകൻ, മികച്ച സംരംഭകൻ, മികച്ച സാമൂഹിക-സാംസ്‌കാരിക സംഘടന എന്നീ വിഭാഗങ്ങളിൽ ആണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കൂടാതെ മാധ്യമ രംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇന്ത്യാ പ്രസ് ക്ലബ് അംഗങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകും.

വ്യക്തികള്‍ക്കും സംഘടനകൾക്കും നാമനിര്‍ദ്ദേശം അയക്കാവുന്നതോടൊപ്പം പൊതുജനങ്ങൾക്കും പുരസ്‌കാരങ്ങൾക്ക് നാമനിര്‍ദ്ദേശം നൽകാവുന്നതാണ്. നാമനിര്‍ദ്ദേശങ്ങള്‍ indiapressclub2022@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോബർ 22 ന് മുമ്പായി അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ തൈമറ്റം 305 776 7752, രാജു പള്ളത്ത് 732 429 9529, ഷിജോ പൗലോസ് 201 238 9654.

Print Friendly, PDF & Email

Leave a Comment

More News