2024- 26 ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക: സിദ്ധിക് ഹസന്‍

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഫൊക്കാനയുടെ ഇപ്പോഴത്തെ കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ലീലാ മാരേട്ടിന് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ലോകകേരള സഭാംഗവും ഒമാനിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവും എഴുത്തുകാരനുമായ സിദ്ധീക്ക് ഹസ്സന്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി ഫൊക്കാനയുടെ താഴേതട്ട് മുതല്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുകയും, നിസ്തുലമായ സേവനം നടത്തുകയും വിവിധ തലങ്ങളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള ലീലാ മാരേട്ട് ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഇരിക്കേണ്ടവരാണ്.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏത് സംഘടനാ ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കപ്പെട്ടാല്‍ വളരെ ഭംഗിയായി നിര്‍വഹിക്കുന്ന പ്രത്യേക കഴിവുള്ള ലീലാ മാരേട്ട് എന്തുകൊണ്ടും ഫൊക്കാനയെ നയിക്കാന്‍ യോഗ്യയാണ്. കേരള സമാജം മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ വിവിധ പദവികള്‍ അലങ്കരിച്ചപ്പോഴെല്ലാം തന്റെ നേതൃപാടവത്തെ ഇവര്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചതാണ്.

ചെറുപ്പം മുതലേ നേടിയെടുത്ത സംഘടനാ പാടവം ലീലാ മാരേട്ടിനെ, ഫൊക്കാനയെയും കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തയാക്കുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും കരുത്തോടെ നയിക്കുന്ന ഒരു അധ്യക്ഷയെയാണ് ഫൊക്കാനക്ക് ആവശ്യം. അതിന് ലീല മാരേട്ട് അല്ലാത്ത ഒരു ഒപ്ഷന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പിലില്ല.

ലീല മാരേട്ടിന്റെ നേതൃപാടവം തിരിച്ചറിഞ്ഞ് മറ്റ് പല പ്രസ്ഥാനങ്ങളുടേയും നേതൃസ്ഥാനത്തേക്ക് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പലപ്പോഴും അവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നത് തന്നെ ശ്രദ്ധേയമാണ്. മാത്രമല്ല, അവര്‍ നേതൃസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്.

ഫൊക്കാനയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം ലീല മാരേട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ വിനിയോഗിക്കണമെന്ന് അമേരിക്കന്‍ മലയാളികളും ഫൊക്കാന അംഗങ്ങളുമായ എന്റെ സുഹൃത്തുക്കളോട് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നതായും സിദ്ധീക്ക് ഹസ്സന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News