ബോസ്റ്റൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ബോസ്റ്റൺ (മാസ്സച്യുസ്സെറ്റ്സ്): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്കോഫിന് 2024 ഏപ്രിൽ 14 ഞായറാഴ്ച ബോസ്റ്റൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ മികച്ച തുടക്കമായി. ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോനാഥൻ മത്തായി, ആരൺ ജോഷ്വ, റയൻ ഉമ്മൻ, ആഞ്ജലീന ജോഷ്വ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവക ഊഷ്മളമായ സ്വാഗതം നൽകി.

വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയിൽ നടന്ന പൊതുയോഗത്തിൽ വികാരി ഫാ. റോയി പി. ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും എല്ലാ അംഗങ്ങളെയും ക്രിസ്തുവിലേക്കും തമ്മിൽ തമ്മിലും അടുപ്പിക്കുന്നതിലും കോൺഫറൻസിലെ ധ്യാനങ്ങൾ, ചർച്ചകൾ, ശുശ്രൂഷകൾ എന്നിവയുടെ സ്വാധീനം ഫാ. റോയി പി. ജോർജ് ഊന്നിപ്പറഞ്ഞു.

ചെറിയാൻ പെരുമാൾ സമ്മേളന തീയതി, സമയം, സ്ഥലം, പ്രാസംഗികർ എന്നിവ വിശദീകരിച്ചു. മാത്യു ജോഷ്വ രജിസ്ട്രേഷൻ നടപടികൾ വിവരിച്ചു.. മാത്യു വർഗീസ് റാഫിളിനെ കുറിച്ചും സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. ജോനാഥൻ മത്തായി സുവനീർ സംബന്ധിച്ച വിവരങ്ങൾ നൽകി. ആഞ്ജലീന ജോഷ്വ എൻ്റർടൈൻമെൻ്റ് നൈറ്റിൽ ഇടവകാംഗങ്ങൾ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു.

തോമസ് മത്തായി (ഇടവക സെക്രട്ടറി), ബെഞ്ചമിൻ സാമുവൽ (മലങ്കര അസോസിയേഷൻ അംഗം), സിബു തോമസ് (ഭദ്രാസന അസംബ്ലി അംഗം) തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. ഇടവകയിൽ നിന്നുള്ള സുവനീറിനുള്ള പരസ്യം തോമസ് മത്തായി കൈമാറി. തോമസ് മത്തായിയും സുവനീറിൽ ആശംസകൾ നൽകി പിന്തുണച്ചു. ഡോ. സീമ ജേക്കബ് ഗോൾഡ് സ്പോൺസർ ആയും ശൈലേഷ് ചെറിയാൻ ഗ്രാൻഡ് സ്പോൺസർ ആയും പിന്തുണ വാഗ്ദാനം ചെയ്തു. ജോർജ് വർഗീസ് റാഫിൾ ടിക്കറ്റ് കിക്ക് ഓഫ് നിർവഹിച്ചു. കൂടാതെ 27 അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ നൽകിയത് ആവേശകരമായ അനുഭവമായി. മാത്യു സാമുവലിൻ്റെയും തോമസ് ജോർജ്ജിൻ്റെയും കുടുംബങ്ങൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തത് മികച്ച തുടക്കമായി.

വികാരിയും ഭാരവാഹികളും ഇടവകാംഗങ്ങളും നൽകിയ മികച്ച സഹകരണത്തിനും പിന്തുണയ്ക്കും കോൺഫറൻസ് ടീം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

കോൺഫറൻസ് 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തിലൂന്നി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ) 914 806 4595, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി) 516 439 9087.

Registration link: http://tinyurl.com/FYC2024

Print Friendly, PDF & Email

Leave a Comment

More News