ചിങ്ങം: സർഗാത്മകത പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. മികച്ച ആശയവിനിമയവും പ്രസംഗ നൈപുണ്യവും ഉപയോഗപ്പെടുത്തും. ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെ നിഷ്പ്രഭമാക്കും. ജോലി സ്ഥലത്തത് മികവ് തെളിയിക്കും.
കന്നി: പ്രഭാതത്തിൽ ഉദാസീനത കാണുമെങ്കിലും പതിയെ കാര്യങ്ങള്‍ മെച്ചപ്പെടും. യാത്രാ തടസത്തിന് സാധ്യത കാണുന്നു. പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന സായാഹ്നം ഉന്മേഷമുളവാക്കും.
തുലാം: അപ്രധാനമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. തുറന്ന സംസാരം ബന്ധങ്ങളെ ഉലച്ചിൽ തട്ടാതെ സംരക്ഷിക്കും. സാമ്പത്തിക ലാഭത്തിന് സാധ്യത. അപ്രതീക്ഷിത സ്രോതസുകളിൽ നിന്നും പണം ലഭിക്കും.
വൃശ്ചികം: ദിവസത്തിന്‍റെ ആദ്യ പകുതി ദൈനംദിന കാര്യങ്ങളുമായി സ്വാഭാവികമായി കടന്നുപോകുമെങ്കിലും രണ്ടാം പകുതി സംഭവബഹുലമായിരിക്കും. എല്ലാവരുടെയും ആകർഷണ ബിന്ദുവാകും.
ധനു: നിങ്ങളുടെ കഴിവും അഭിരുചിയും കാരണം സഹപ്രവർത്തകർക്ക് നേട്ടമുണ്ടാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും.
മകരം: ജോലിസ്ഥലത്ത് സമയ നഷ്‌ടം ഉണ്ടാകും. കൂടാതെ ഇന്ന് മറ്റൊരു പ്രൊജക്ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിലുള്ള ബിസിനസിൽ നിന്നും പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് ലാഭം ലഭിച്ചേക്കാം.
കുംഭം: ചെയ്യുന്ന കാര്യങ്ങളിലെല്ലാം മികച്ച് നിൽക്കും. പൂർണ ശ്രദ്ധ ജോലിയിലായിരിക്കും. പങ്കാളിയുമായി വഴക്കുണ്ടാകും. മക്കളുമായും പ്രശ്‌നങ്ങള്‍ക്ക് സാധ്യത.
മീനം: മികച്ച ദിവസമായിരിക്കും. പഴയ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ പ്രണയിതാവിനെയോ കണ്ടുമുട്ടാന്‍ സാധ്യത. ആഘോഷത്തിന്‍റെ ദിവസമായിരിക്കും.
മേടം: ആത്മീയതയുടെ പാതയിൽ ആയിരിക്കും. മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ അംഗീകരിക്കും. അയൽക്കാരുമായുള്ള ബന്ധം വഷളാകും.
ഇടവം: പ്രതിസന്ധികള്‍ നിറഞ്ഞ ദിവസമായിരിക്കും. കഠിന പ്രയത്നത്തിലൂടെ അവ മറികടക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.
മിഥുനം: ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തും. പുതിയ ജോലിക്കുള്ള സാധ്യതകള്‍ തെളിയും. മേലുദ്യോഗസ്ഥരിൽ നിന്നും പ്രോൽസാഹനവും പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള തർക്കങ്ങള്‍ ഒഴിവാക്കുക. വൈകാരിക സന്ദർഭങ്ങളിൽ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം: ജോലി സംബന്ധിച്ച് മോശമായ ദിവസമായിരിക്കും. സമ്മർദ്ദം കൂടും. ട്രെക്കിങും മറ്റു സാഹസിക വിനോദങ്ങളും പരീക്ഷിച്ചേക്കാം.