കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയിൽ വത്സൻ തില്ലങ്കേരി കുംഭമേളയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു.
ഫെബ്രുവരി 8 ശനിയാഴ്ച ടൊറന്റോ സമയം വൈകിട്ട് 8:30 നാണ് പ്രഭാഷണം. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഗമമാണ് പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേള. ഹൈന്ദവ സ്മസ്കാരത്തിൽ കാനഡയിലെ ഹൈന്ദവ സ്മസ്കാരത്തിൽ വിശ്വസിക്കുന്ന മലയാളി ജനസമൂഹത്തിന് വേണ്ടി ആദ്ധ്യാത്മീയവും, ഭൗതികവും ആയ വിഷയങ്ങളെ ആസ്പദമാക്കി നാല്പതോളം പ്രഭാഷണ പരിപാടികൾ കഴിഞ്ഞ മൂന്നു വര്ഷക്കാലമായി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ സഘടിപ്പിക്കുകയുണ്ടായി.
നാൽപതു കോടിയിൽ അധികം ആളുകൾ പങ്കെടുക്കുന്ന കുംഭമേളയുടെ പ്രാധാന്യം പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായാണ് “കുംഭമേളയുടെ “പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം എന്ന് ഭാരവാഹികൾ അറിയിച്ചു.