നക്ഷത്ര ഫലം (09-05-2025 വെള്ളി)

ചിങ്ങം : രാജകീയ ചക്രവാളത്തിലെ എല്ലാം നിങ്ങൾക്ക് നൽകപ്പെടും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. ഇന്ന്, നിങ്ങള്‍ കൂടുതല്‍ ചിന്തിച്ച് കുഴപ്പത്തിലാകരുത്. ഉത്‌കണ്‌ഠ വെടിയുക. ഇല്ലെങ്കില്‍ ഈ ദിവസം നിങ്ങള്‍ക്ക് ഉത്‌പാദനക്ഷമതയോടെ പ്രവർത്തിക്കാനാകില്ല.

കന്നി : ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും.

തുലാം : ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു – പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം : ജീവിതം മികച്ച അധ്യാപകനാണ്. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിച്ചേക്കാം. ഇത് മറ്റുള്ളവർക്ക് നിങ്ങളോട് അസൂയ ഉണ്ടാകാൻ കാരണമാകും. പക്ഷേ അത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എല്ലായ്‌പ്പോഴും ഓർക്കുക, ‘തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും’. അതിനാൽ നിങ്ങൾ ചില തെറ്റുകൾ ചെയ്‌താലും അതെല്ലാം ക്ഷമിക്കാൻ പഠിക്കുക.

ധനു : ആത്മവിശ്വാസവും സൗഹാര്‍ദമനോഭാവവും ഉളള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യ സംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫിസ് വിട്ടാല്‍ ഉടനെ നിങ്ങൾവീട്ടിലെത്തും. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. ഇന്ന് സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

മകരം : അവിവാഹിതരേ, ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ഭാവനയിൽ നിന്ന് എന്തെങ്കിലും കണ്ടെത്താനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ഹൃദയം തുറക്കുക.

കുംഭം : ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ ഇന്ന് മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, അല്ലെങ്കില്‍ കപട ചിന്തകൾ, അശുഭാപ്‌തി വിശ്വാസം എന്നിവയ്ക്ക് നിങ്ങൾ അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകൾ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.

മീനം : നിങ്ങളുടെ പതിവ് ദിനചര്യകൾ ഇന്ന് ഒഴിവാക്കുക. ഒരുപക്ഷേ നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കേണ്ടിവന്നേക്കാം. സാധ്യമെങ്കിൽ അത് അനുവദിക്കുക. അല്ലെങ്കിൽ, വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. ഇന്നത്തെ നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങള്‍ നക്ഷത്രങ്ങൾ അനുകൂലിക്കുന്നുണ്ട്. അതിനാൽ, സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും കഴിയുന്നത്ര ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം : മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല, പക്ഷേ നിങ്ങള്‍ അതില്‍ക്കൂടുതല്‍ ചെയ്യേണ്ടതായിരുന്നു. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങള്‍ ഇന്ന് ചെലവുകളും കുറയ്‌ക്കേണ്ടിവരും.

ഇടവം : അന്യഗ്രഹ ശല്യങ്ങളെക്കുറിച്ച് അറിയാതെ നിങ്ങളുടെ ഭാവന ദിവസം മുഴുവൻ നക്ഷത്രനിരീക്ഷണത്തിലായിരിക്കും. ജോലി സ്ഥലത്ത് നിങ്ങളാണ് ലീഡർ. നിങ്ങളെ ഭയപ്പെടുന്നവരായിരിക്കും കീഴ്‌ജീവനക്കാർ.

മിഥുനം : ചഞ്ചലവും സന്നിഗ്‌ധവുമായ ഒരു മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാകരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളേയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം : നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക, സന്തോഷിക്കുക, സന്തോഷിപ്പിക്കുക.

Print Friendly, PDF & Email

Leave a Comment

More News