എല്ലാവരും ബോംബ് ഷെൽട്ടറുകൾക്ക് സമീപം തുടരുക: രാജ്യവ്യാപകമായി ഐഡി‌എഫിന്റെ ജാഗ്രതാ നിർദ്ദേശം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ബോംബ് ഷെൽട്ടറുകൾക്ക് സമീപം തന്നെ തുടരണമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചു. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കാരണം ഇസ്രായേൽ സുരക്ഷാ തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലെ സഞ്ചാരം പൗരന്മാർ കുറയ്ക്കണമെന്നും ആൾക്കൂട്ടങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ഐഡിഎഫ് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. “പൊതുസ്ഥലങ്ങളിലെ സഞ്ചാരം പരമാവധി കുറയ്ക്കുക, പൊതുസമ്മേളനങ്ങൾ ഒഴിവാക്കുക” എന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയും ഔദ്യോഗിക അപ്‌ഡേറ്റ് ലഭിക്കുന്നതുവരെ അവിടെ തുടരുകയും ചെയ്യുക എന്നും ഐഡിഎഫ് പറഞ്ഞു.

ഇസ്രായേലിന്റെ സൈനിക, ആണവ സ്ഥാപനങ്ങൾ ആക്രമിച്ച ഇറാന്റെ പ്രതികാര നടപടികൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഈ മുന്നറിയിപ്പ് സാധ്യമായ ഒരു വലിയ ആക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. അത് നേരിടാന്‍ ഇസ്രായേൽ പൂർണ്ണമായും തയ്യാറാണെന്ന് ഐ ഡി എഫ് പറയുന്നു.

സിവിലിയൻമാരുടെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്നതിന്റെ ഭാഗമായാണ് ഐഡിഎഫിന്റെ ഈ നടപടി. സമാധാനം നിലനിർത്താനും കിംവദന്തികൾക്ക് ചെവികൊടുക്കാതിരിക്കാനും ഭരണകൂടം പൗരന്മാരോട് അഭ്യർത്ഥിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News