ചെന്നൈ: തെന്നിന്ത്യന്‍ നടി മീന ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്നും പാർട്ടിയിൽ അവർക്ക് ഒരു സുപ്രധാന പദവി നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം മീണ ഡൽഹിയിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിനെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾക്കൊപ്പം നടി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തമിഴ്‌നാട്ടിലെ നിരവധി പ്രമുഖർ ബിജെപിയിൽ ചേരാൻ പദ്ധതിയിടുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവിടും. നേരത്തെ ബിജെപിയിൽ ചേർന്ന മീനയ്ക്കും ഖുഷ്ബുവിനും പ്രധാനപ്പെട്ട സ്ഥാനങ്ങൾ നൽകും. ഇന്നലെ മാധ്യമങ്ങൾ നൈനാർ നാഗേന്ദ്രനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയില്ല.