ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്ന സജിയെ വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. വീടിന് പുറത്തുള്ള കുന്നിൽ സജി ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം ഡ്രോണുകളും മറ്റ് മാർഗങ്ങളും ഉപയോഗിച്ച് പരിശോധന നടത്തി. പോലീസ് പരിശോധന ആരംഭിച്ചപ്പോൾ സജി പുറത്തേക്കിറങ്ങി പോലീസിന് മുമ്പാകെ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി കസ്റ്റഡിയിലെടുക്കും.
സജിയുടെ അമ്മ മേരി (70), സഹോദരൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. കുറച്ചു ദിവസമായി ഇവരെ കാണാതായിരുന്നു. മേരിയുടെ മകൾ സിനി നൽകിയ പരാതിയെത്തുടർന്ന് നെടുങ്കണ്ടം പോലീസ് വീട്ടുവളപ്പിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഇന്നലെയാണ് ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേരിക്കുട്ടിയും രണ്ട് ആണ്‍മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകന് റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു. ഇളയ മകനായ സജിയോട് ഇവരെപ്പറ്റി ചോദിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

