രുചിയൂറും നാടന്‍ മീന്‍ കറി

ആവശ്യമുള്ള ചേരുവകള്‍:

മീൻ – 500 ഗ്രാം
മല്ലിപൊടി – 1 ടീസ്പൂൺ
ജീരക പൊടി – 1 ടീസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1 /2 ടീസ്പൂൺ
ഉള്ളി – 150 ഗ്രാം
പച്ചമുളക് – 4
ചുവന്നമുളക് – 3
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – 1 ഇഞ്ചു
കറിവേപ്പില – 1 തണ്ട്
പുളി – 1 ചെറു നാരങ്ങാ വലുപ്പത്തിൽ
തക്കാളി – 2
കട്ടിയുള്ള തേങ്ങാ പാല്‍ – 1 ഗ്ലാസ്
കടുക് – 1 ടീസ്പൂൺ
ഉലുവ – 1 /2 ടീസ്പൂൺ
മല്ലിയില – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 100 മില്ലി

തയ്യാറാക്കുന്ന വിധം:

മീൻ വൃത്തിയാക്കുക
മല്ലിപ്പൊടി മുളക്പൊടി മഞ്ഞപ്പൊടി ജീരകപ്പൊടി എന്നിവ അരക്കുക
വെളുത്തുള്ളി തൊലി കളയുക
ചുവന്ന മുളക് രണ്ടായി പിളർക്കുക
പച്ചമുളക് അരിയുക
ഉള്ളി ചെറുതായ് അരിയുക
ഇഞ്ചി അരിയുക
തക്കാളി അരിയുക
പുളി കുതിർത്തു വക്കുക
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക
കടുക് ഉലുവ പച്ചമുളക് ചുവന്നമുളക് ഉള്ളി തക്കാളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക
പുളിപിഴിഞ്ഞു ചേർക്കുക അരച്ച മസാല ഉപ്പ് ചേർത്ത് തിളപ്പിക്കുക
ഗ്രേവി കാട്ടിയാകുമ്പോഴേക്കും മീൻ ചേർക്കുക
കട്ടിയുള്ള തേങ്ങാ പാല് ഒഴിക്കുക
മീൻ വെന്തു കഴിയുമ്പോള്‍ തീയണക്കുക
മല്ലിയില ചേർത്ത് ഗാർണിഷ് ചെയ്ത് വിളമ്പുക .

സമ്പാദക: അനുശ്രീ

Leave a Comment

More News