നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ടീം യൂ ഡി എഫിനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം യൂ ഡി എഫിന് സമ്മാനിച്ച കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ,

പിണറായി വിജയൻറെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ,

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ശ്രീ വി ഡി സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട ശ്രീ രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയർപ്പിച്ച് ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം,

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സർക്കാർ സ്‌പോൺസേർഡ് കൊള്ളകളുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള,

ഇനി വരാൻ പോകുന്നത് ടീം യൂ ഡി എഫ് കാലം, ഒരു കള്ളക്കഥകളിലും ജനം വീണില്ല ഇത്തവണയെന്നത് നശിച്ച ഭരണം മടുത്തത് കൊണ്ടെന്ന് യൂ ഡി എഫ് തെളിയിച്ചുവെന്ന് പോൾ കറുകപ്പള്ളി,

നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷത്തിന്റെ ജനദ്രോഹ നയങ്ങൾക്ക് ഉള്ള ജനങ്ങളുടെ താക്കീതാണെന്നും ജനങ്ങൾക്ക് കൂടുതൽ സഹായമാകുന്ന മികച്ച പ്ലാനുകളും പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന് ടീം യൂ ഡി എഫിന് എല്ലാ പിന്തുണയുമുണ്ടാവുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടീം യൂ എസ് എ ന്യൂ ജേഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജ്,

രാജ്യത്താകമാനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഇലക്ഷൻ റിസൾട്ട് വാച്ച് പാർട്ടികളും വിക്ടറി പാർട്ടികളും സംഘടിപ്പിച്ചിരുന്നു, ഓരോ പരിപാടികളിലും അഭൂതപൂർവമായ ജനത്തിരക്കായിരുന്നുവെന്ന് വിവിധ ചാപ്റ്റർ പ്രസിഡന്റുമാർ അറിയിച്ചു,

മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,ജോർജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ,ട്രെഷറർ ഡോ. മാത്യു വർഗീസ്,ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്,ജോൺ വർഗീസ് ന്യൂ ജേഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യൂ ഡി എഫിനും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ആശംസകൾ അർപ്പിച്ചു.

Leave a Comment

More News