പുതിയ നേതൃത്വവും പുത്തന്‍ സ്വപ്നങ്ങളും; എച്ച്എഫ്എച്ച് അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ടീം സ്ഥാനമേറ്റു

ജമൈക്കയില്‍ നടന്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) ‘അലുംനി റീയൂണിയന്‍ 2026’ അലുംനി അസോസിയേഷന്റെ ഭാവി രൂപപ്പെടുത്തുന്ന നിര്‍ണായക ഘട്ടം കൂടിയായിരുന്നു. സൗഹൃദത്തിന്റെയും ഓര്‍മ്മകളുടെയും ആഘോഷങ്ങള്‍ക്കിടെ മൂന്നാം ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് ടീമിനെ തിരഞ്ഞെടുത്തു. യോഗത്തില്‍ വിവിധ റിപ്പോര്‍ട്ടുകളും ഭാവി പദ്ധതികളും അവതരിപ്പിച്ചു.

പ്രസിഡന്‍ഷ്യല്‍ അഡ്രസ് – ആഗ്നസ് മാത്യു, ഷേര്‍ലി നെല്ലിമറ്റം സെക്രട്ടറി റിപ്പോര്‍ട്ട്, ട്രഷറര്‍ റിപ്പോര്‍ട്ട് – ജോയി തട്ടാര്‍കുന്നേല്‍, നന്ദി-തോമസ് തറയില്‍ എന്നിവരായിരുന്നു. 1983-1986 ബാച്ചിലെ ഡെയ്‌സി ബേബി ആയിരുന്നു പരിപാടിയുടെ അവതാരക.

പ്രസിഡന്റ് – ഷേര്‍ലി നെല്ലിമറ്റം (ചിക്കാഗോ), വൈസ് പ്രസിഡന്റ് – മേഴ്‌സി ബേബി (ന്യൂയോര്‍ക്ക്), സെക്രട്ടറി – ബ്രിജിറ്റ് മാത്യു (ഹൂസ്റ്റണ്‍), ജോയിന്റ് സെക്രട്ടറി ലീല ജയചന്ദ്രന്‍, ഹൂസ്റ്റണ്‍), ട്രഷറര്‍ – ജോയി വര്‍ക്കി (ഫ്‌ളോറിഡ), റീയൂണിയന്‍ ചെയര്‍മാന്‍- ഷാജി ചെറിയാന്‍ (എഡ്മണ്ട്, കാനഡ) എന്നിവരെ പുതിയ എക്‌സിക്യൂട്ടീവ് ഭാരവാഹികളായി തിരഞ്ഞെടുത്തു.

ആഗോള അലുംനി ബന്ധം ശക്തിപ്പെടുത്തുക, വിവിധ രാജ്യങ്ങളിലുള്ള അലുംനികളെ കൂടുതല്‍ സജീവമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആരംഭിക്കുക, ഭാവിയിലെ റീയൂണിയനുകള്‍ കൂടുതല്‍ ശക്തമാക്കുക, ജമൈക്ക റീയൂണിയന്റെ വിജയത്തെ തുടര്‍ന്നു കൂടുതല്‍ വിജയകരമായ സംഗമങ്ങള്‍ സംഘടിപ്പിക്കുക, എച്ച്എഫ്എച്ച് പാരമ്പര്യം സംരക്ഷിക്കുക, ഹോളി ഫാമിലി ആശുപത്രിയുടെ ചരിത്രവും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് കൈമാറുക, യുവ അലുംനികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, പുതിയ തലമുറയെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, സാമൂഹിക സേവന പദ്ധതികളിലും സഹായ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ സജീവമായി ഇടപെടുക തുടങ്ങിയവയാണ് പുതിയ നേതൃത്വം മുന്നോട്ടുവെച്ച പ്രധാന ലക്ഷ്യങ്ങള്‍.

പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് എച്ച്എഫ്എച്ച് അലുംനി കൂട്ടായ്മയ്ക്ക് പുതിയ പ്രതീക്ഷയും ഊര്‍ജവും നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ ടീം എച്ച്എഫ്എച്ച് അലുംനി കൂട്ടായ്മയുടെ അന്താരാഷ്ട്ര ഒരുമയെ പ്രതിഫലിപ്പിക്കുന്നു. ജമൈക്ക റീയൂണിയന്‍ അവസാനിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞിരുന്നത് സന്തോഷവും വീണ്ടും കണ്ടുമുട്ടാമെന്നുള്ള പ്രതീക്ഷയുമായിരുന്നു.

Leave a Comment

More News