ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. മുൻഗാമികളുടെ അനുഗ്രഹം ഉണ്ടാകും.
കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക് വരാനുള്ള ഒരു വഴി കണ്ടെത്തിയേക്കും. വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക് അടുക്കുകയും ചെയ്യും. ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം അല്ല എങ്കിൽ അത് അസ്വസ്ഥമാക്കും.
തുലാം: ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. ശ്രദ്ധയോടെ പെരുമാറാനും ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം അല്‍പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും, ബൗദ്ധികമായ യത്നങ്ങളും ആവശ്യമായ സമാധാനം നല്‍കും.
വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറുപിക്‌നിക്കിന് ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുന്നത് സന്തോഷവേള പതിന്മടങ്ങാക്കാന്‍ നിങ്ങളെ സഹായിക്കും. മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും ആലോചിച്ച് വച്ചിട്ടുണ്ടാകും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യത. ജീവിതപങ്കാളി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിംഗ് പോകാനും യോഗമുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്‍തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധികസുഖാനുഭവമാകും. പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക… ഈ അപൂര്‍വ ദിവസം ആസ്വാദ്യമാക്കുക…
മകരം: മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടും. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക, ഈ വിഷമഘട്ടം ഒഴിഞ്ഞുപോകട്ടെ!
കുംഭം: ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്ത്രീകള്‍ സൗന്ദര്യ വര്‍ദ്ധകങ്ങള്‍ക്കായി നിര്‍ബാധം പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പണസഞ്ചി കാലിയാക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.
മീനം: നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. അത്, ഒരു പക്ഷേ, ഫലവത്തായി തീര്‍ന്നേക്കാം. സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നയിക്കാം. അന്തിമമായി അത് സമൂഹത്തില്‍ അന്തസ്സ് ഉയര്‍ത്തും. പിന്‍തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ച് പോകുന്നത് സായാഹ്നത്തില്‍ തികച്ചും സന്തുഷ്‌ടി പകരുന്ന അനുഭവമായിരിക്കും. പ്രിയപ്പെട്ടവര്‍ അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യും.
മേടം: പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇത് ക്ളേശകരമായിരിക്കും. വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസ്സിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും ദൈനംദിന ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏല്പിക്കും.
ഇടവം: പണം മഴപോലെ പെയ്യും! ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ, പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തുറന്നിടുകയും ചെയ്യും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ അതത്രകാര്യമാക്കേണ്ട. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.
മിഥുനം: കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തുകയും ചെയ്തേക്കും. കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്നതരത്തിലാകാം പെരുമാറ്റം. കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായ മരുന്ന് സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും സാധ്യത.
കര്‍ക്കടകം: ഇഷ്‌ടം സാധിക്കലിന്‍റേതാണ്. ദൈവാനുഗ്രഹത്താൽ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസ്സിൽ പതിയുകയും അത് കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. സർഗ്ഗാത്മകകഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ തേടിയെത്തുകയും ചെയ്യും.
