സില്‍‌വര്‍ ലൈന്‍ ‘മഞ്ഞക്കുറ്റികള്‍’ ഇനി ഓര്‍മ്മയാകും; പദ്ധതി റദ്ദാക്കി യുഡി‌എഫ് സര്‍ക്കാര്‍; സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍‌വലിക്കും

തിരുവനന്തപുരം: സില്‍‌വല്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധിതമായി എടുത്തുമാറ്റുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.

വിജ്ഞാപനം റദ്ദാക്കിയ വിവരം ഭൂവുടമകളെ അറിയിക്കുമെന്നും എല്ലാവർക്കും ഭൂമിയുടെ പട്ടയം എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റദ്ദാക്കിയ വിവരം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. പദ്ധതിക്കെതിരെ സമരം ചെയ്തവരുടെ കേസുകളും പിൻവലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇടതു സർക്കാർ വിജ്ഞാപനം റദ്ദാക്കാൻ തയ്യാറായില്ല. പുരയിടത്തില്‍ കുഴിച്ചിട്ട മഞ്ഞക്കുറ്റികള്‍ കാരണം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബങ്ങള്‍. യുഡി‌എഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാണ് നൽകുന്നത്.

പരിസ്ഥിതി പ്രശ്‌നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പദ്ധതി മേഖലയിലുള്ളവരും പ്രതിഷേധം പ്രകടിപ്പിച്ചിട്ടും മുൻ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.

കാസർകോട് നിന്ന് തിരുവനന്തപുരത്ത് നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്ന 11 സ്റ്റോപ്പുകളുള്ള ഒരു പദ്ധതിയായിരുന്നു സിൽവർ ലൈൻ.

എക്സ്പ്രസ് വേയ്ക്ക് എതിരല്ലെങ്കിലും ബദലുകൾ പരിഗണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Leave a Comment

More News