രാശിഫലം (07-08-2026 വെള്ളി)

ചിങ്ങം: ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സാമാധാനമുണ്ടാകും. തീർഥാടനങ്ങൾക്കോ യാത്രക്കോ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. വാക്ക് തർക്കമുണ്ടാകാൻ സാധ്യത.

തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, എന്നിവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നൽകും. ശ്രദ്ധയോടെ പെരുമാറുക.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമായി കാണും. ചർച്ചകളിൽ ഏർപ്പെടും. സുഹൃത്തുക്കളെ കണ്ടുമുട്ടും. സാഹിത്യ മേഖലയിൽ ഉള്ളവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

ധനു: ധനു രാശികാർക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വിഷമങ്ങള്‍ നിറഞ്ഞതായിക്കും. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യം നിങ്ങളെ ബാധിച്ചേക്കും. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായി വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.

കുംഭം: വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. പതിവിലുമധികം പണം ചെലവാകും. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ അധികം ജാഗ്രത പുലര്‍ത്തുക.

മീനം: നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും ഇന്ന് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. സർക്കാർ സർവീസിൽ ഉള്ളവർക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുക. വസ്‌തു, വാഹനം തുടങ്ങിയ ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം: കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന. വാക്കും കോപവും നിയന്ത്രിക്കുക. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഉണ്ടാകും.

ഇടവം: ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി പണം ചെലവാക്കും. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.

മിഥുനം: ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും പ്രതികൂലമായി ബാധിക്കും. ഇത് മാനസിക ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാം. തൊഴില്‍ വിജയത്തിനും തടസം സൃഷ്‌ടിക്കും. ആലോചിക്കാതെയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. അമിത സാമ്പത്തിക ചെലവിന് സാധ്യത.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം ഉണ്ടാകും.

Leave a Comment

More News