താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: പുനരന്വേഷണം നടത്തണം

താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ സമഗ്രമായ പുനരന്വേഷണം നടത്തണം.

സിബിഐ സമർപ്പിച്ച കുറ്റപത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികളെ സാക്ഷികളാക്കി മാറ്റുകയും താരതമ്യേന ദുർബലമായ വകുപ്പുകൾ ചുമത്തുകയും ചെയ്ത നടപടി ഈ സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നു.

പോലീസ് ഉയർത്തിയ കള്ളക്കഥകൾക്ക് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത് സിബിഐയുടെ വിശ്വാസ്യത തന്നെ തകർക്കുന്ന നടപടിയാണ്.

താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

നിലവിലെ കോടതി നടപടികൾ നിർത്തിവെച്ച് കേസിൽ ശക്തവും നിഷ്പക്ഷവുമായ പുനരന്വേഷണം നടത്തണം. താമിർ ജിഫ്രിയുടെ കുടുംബവും സമരസമിതിയും നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.

ഇന്ന് താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം സൈതലവി കാട്ടേരി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സാബിർ കൊടിഞ്ഞി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Comment

More News