വെള്ളപ്പൊക്ക കെടുതിയിൽ അപ്പർ കുട്ടനാടിനു അമേരിക്കന്‍ മലയാളിയുടെ കൈത്താങ്ങ്

ന്യൂയോർക്ക്: സ്വന്തം നാടിനെ സ്നേഹിക്കുകയും നെഞ്ചോട് ചേർത്ത് പിടിച്ചു ദുരിതങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന മലയാളി സ്നേഹിതനെ നമുക്ക് മറക്കുവാൻ ആവില്ല.

വർഷങ്ങളായി ന്യൂയോർക്കിൽ താമസിച്ചു ജോലി ചെയ്തു വരുന്ന ജോൺ മാത്യു ചെറുകര ഇന്ന് നാട്ടാരുടെ പ്രശംസ ഏറ്റു വാങ്ങി, പ്രവാസി സമൂഹത്തിനു മാതൃകയായി മാറി.

ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയിൽ ദുരിതങ്ങൾ നേരിട്ട അപ്പർ കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുവാൻ ഏർപ്പാട് ചെയ്യുകയും 200 പരം പങ്കാളികളുടെ സഹായത്തോടു കൂടി നടത്തിയ ദുരിത നിവാരണ പ്രവർത്തങ്ങൾക്ക് വേണ്ട സാമ്പത്തീക സഹായം തത്സമയം എത്തിച്ചു കൊടുക്കുകയും ചെയ്തു.

വെള്ളപ്പൊക്ക കെടുതി നേരിട്ട ഭവങ്ങളിൽ നിന്നും അംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയും അവർക്കു വേണ്ട ഭക്ഷണം സമയാസമയം എത്തിച്ചു കൊടുക്കുകയും, വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും വേണ്ടത്ര യൂണിഫോമുകളും നൽകുവാനുള്ള ഏർപ്പാടും ചെയ്തു ഈ നല്ല മനസിന്റെ ഉടമ.

അയിരൂർ സ്വദേശിയായ ജോൺ മാത്യു കുടുംബമായി ന്യൂയോർക്കിലുള്ള ന്യൂ ഹൈഡ് പാക്കിൽ താമസിച്ചു വരുന്നു. കഴിഞ്ഞ 30 വര്ഷക്കാലമായി തന്റെയും ഭാര്യയുടെയും ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 10% നാട്ടിലെ കാരുണ്യ പ്രവത്തങ്ങൾക്കു വേണ്ടി മാറ്റി വെയ്ക്കുക പതിവാണ്.ആ പതിവ് ഇപ്പോഴും തുടന്ന് പോകുന്നു.

അമേരിക്കയിലെ പ്രവാസ ജീവിതത്തിൽ തനിയ്ക്കും കുടുംബത്തിനും ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് ദൈവത്തിനു നന്ദി കരേറ്റിക്കൊണ്ടാണ് വരുമാനത്തിന്റെ ഒരു ഭാഗം നാട്ടിൽ വേദന അനുഭവയ്ക്കുന്നവർക്കുവേണ്ടി മാറ്റി വെയ്ക്കുന്നതെന്ന് അറിയിച്ചു.

ഇതുപോലെയുള്ള പ്രവാസികളെ സമൂഹം മാതൃകയാക്കണം. നാട്ടിൽ ദുരിതമനുഭവിക്കുന്നവരെ കാരുണ്യത്തിന്റെ മനസ്സുമായി നെഞ്ചോട് ചേർത്ത് പിടിക്കുവാൻ ജോൺ മാത്യുവിനെ പോലെ കൂടുതൽ പ്രവാസ മനസ്സുകൾ ഉണരട്ടെ എന്ന് ആശംസിക്കുന്നു.

Leave a Comment

More News