കല്ലിശ്ശേരി(ചെങ്ങന്നൂർ): ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് മാത്തുക്കുട്ടി ഏബ്രഹാം (സണ്ണി മഴുക്കീർ -75) നിര്യാതനായി.
സംസ്കാരം ആഗസ്റ്റ് 28ന് രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: പ്രഭ സണ്ണി കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്.
മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), നിബു വെള്ളവന്താനം (പി.സി.എൻ.എ.കെ. നാഷണൽ ട്രഷറർ, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി).
മരുമക്കൾ: അഭയ ബിനു, ഡോ. സിജി മാത്യു.
സണ്ണി മഴുക്കീറിന്റെ നിര്യാണത്തില്‍ ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്ജ്ക്കുട്ടി അനുശോചിച്ചു.
വാർത്ത: ഡോ. ജോൺസൺ വാലയിൽ ഇടിക്കുള
