“ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന്

തിരുവല്ല: അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക് പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ചതുമായ ചെറുകഥ സമാഹാരം “ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് രാവിലെ 11.30ന് നടക്കും.

ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗീസ് പ്രകാശനം ചെയ്യും. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തുമെന്ന് ലാൽസൺ തോമസ് പറഞ്ഞു.

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ആണ് കായംകുളം സ്വദേശിനിയായ അഞ്ജു ലാൽസൺ.

Leave a Comment

More News