യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്‌ടൺ ഡി സി: ടെഡ് ലി യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ക കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി ടെഡ് ലിയുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ഈ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വംശജനാണ് 57-കാരനായ ടെഡ് ലിയു. നേരത്തെ കോക്കസ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ഹൗസ് ഡെമോക്രാറ്റുകളുടെ നേതൃതലത്തിലേക്ക് ഉയരുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ-അമേരിക്കൻ നേതാവായി മാറും.

Leave a Comment

More News