ചിങ്ങം : ഐശ്വര്യപൂർണമായ ദിവസമാണ് മുന്നിലുള്ളത്. എങ്കിലും വിചാരിച്ച ഫലങ്ങൾ കൈവരിക്കാൻ പതിവിലും കൂടുതൽ പരിശ്രമിക്കേണ്ടി വന്നേക്കാം. പുതിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ അല്‌പം സമയം എടുത്തേക്കാം.
കന്നി : മുൻപ് നിങ്ങൾ ചെയ്‌ത നല്ല പ്രവൃത്തികളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലം ഇന്ന് തേടിയെത്തും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തമായി നിയന്ത്രിക്കും. അനാവശ്യമായ ഓടിനടക്കലുകൾ ഒഴിവാക്കി സ്വസ്ഥമായിരിക്കുക.
തുലാം : ഇന്ന് നിങ്ങളുടെ വ്യക്തിത്വവും ബാഹ്യസൗന്ദര്യവും വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സൗന്ദര്യവർദ്ധക വസ്‌തുക്കളും പുതിയ വസ്ത്രങ്ങളും വാങ്ങാൻ താല്‌പര്യം കാണിക്കും.
വൃശ്ചികം : ശാരീരികമായും മാനസികമായും മികച്ച ശാന്തതയും ഊർജ്ജവും അനുഭവപ്പെടും. എതിരാളികളുടെ വെല്ലുവിളികളെ അതിജീവിക്കും. സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണയും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. അസുഖമുള്ളവർക്ക് ആശ്വാസം ലഭിക്കും.
ധനു : ചില മാനസിക അസ്വസ്ഥതകളോ സമ്മർദങ്ങളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. തന്മൂലം തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്‌ച വെക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങൾ ഒഴിവാക്കാൻ ഭക്ഷണ കാര്യങ്ങളിൽ കരുതൽ വേണം.
മകരം: ലക്ഷ്യസ്ഥാനത്ത് ആദ്യ ശ്രമത്തിൽ വിജയിച്ചില്ലെങ്കിലും പിന്മാറരുത്. ക്ഷമയും സ്ഥിരോത്സാഹവും വിജയം നൽകും. കോപവും ഉത്കണ്‌ഠയും അടക്കി പദ്ധതികളിൽ ആത്മവിശ്വാസം പുലർത്തുക.
കുംഭം : സങ്കീർണമായ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്‌തുതീർക്കുമെങ്കിലും മറ്റുള്ളവരുടെ വീഴ്‌ചകൾക്ക് പഴികേൾക്കേണ്ട സാഹചര്യം വന്നേക്കാം. ഇത്തരം വെല്ലുവിളികളെ സ്വന്തം ബലഹീനതകൾ പരിഹരിക്കാനുള്ള അവസരമായി കാണുക.
മീനം : സംഭാഷണത്തിൽ കടുത്ത നിയന്ത്രണം ആവശ്യമാണ്. വീഴ്‌ച വരുത്തിയാൽ അന്തരീക്ഷം പ്രതികൂലമായേക്കാം. സാമ്പത്തിക ഇടപാടുകളിലും ഭക്ഷണക്രമത്തിലും നിയന്ത്രണം പാലിക്കുക. ബന്ധുക്കളുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
മേടം : ഇന്ന് നിങ്ങളുടെ പഴയകാല ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന ദിവസമായിരിക്കും. ജോലികളിൽ നിങ്ങളുടെ പ്രസന്നത പ്രതിഫലിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് ഭാവിയിലേക്ക് സമ്പാദ്യം കരുതിവെക്കാൻ ശ്രദ്ധിക്കണം.
ഇടവം : ഇന്നത്തെ ദിവസം പൂർണമായും വിധിയ്ക്ക് വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതരായേക്കാം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെങ്കിലും ഭയം കൂടാതെ ഈ ദിവസത്തെ ശാന്തമായി നേരിടുക.
മിഥുനം : വികാരത്തിനും യുക്തിക്കും ഒരുപോലെ പ്രധാന്യം നൽകി മുന്നോട്ടുപോകാൻ കഠിനമായി ശ്രമിക്കേണ്ടിവരും. പ്രണയ പങ്കാളിയുമൊത്ത് വളരെ നല്ല സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. സ്വന്തം ബാഹ്യരൂപത്തിലും വ്യക്തിത്വത്തിലും ഇന്ന് കൂടുതൽ ശ്രദ്ധ പുലർത്തും.
കർക്കടകം : ഇന്ന് അല്‌പം സങ്കീർണമായ ദിവസമായിരിക്കും. മാനസികാവസ്ഥ ഇടയ്ക്കിടെ മാറിയേക്കാം. അമിത വൈകാരികത ഒഴിവാക്കി മാനസികശക്തി വീണ്ടെടുക്കാൻ ശ്രമിക്കുക. ആരോഗ്യത്തിലും ഭക്ഷണശീലങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
