വിശുദ്ധ കഅ്‌ബയുടെ ആദ്യ സിനിമാറ്റിക് വീഡിയോ പുറത്തിറക്കി

റിയാദ് : വിശുദ്ധ കഅ്‌ബയുടെ പ്രത്യേകതയെ സാക്ഷ്യപ്പെടുത്തുന്ന, വ്യക്തമായ വാക്യങ്ങൾ പ്രദർശിപ്പിക്കുന്ന “ഞാൻ അതുല്യൻ” എന്ന പേരിൽ ആദ്യത്തെ സിനിമാറ്റിക് ഫിലിം പുറത്തിറക്കി. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള വിശുദ്ധ കഅബയുടെ അഗാധമായ പ്രാധാന്യവും സമാനതകളില്ലാത്ത സൗന്ദര്യവും പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിത്. ഈ പുണ്യസ്ഥലത്തിൻ്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിലും പവിത്രതയിലും മുഴുകി, ശ്രദ്ധേയമായ ഒരു യാത്രയിൽ കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഉയർന്ന നിലവാരമുള്ള സിനിമാറ്റിക് ഷോട്ടുകൾ ഇതിൽ അവതരിപ്പിക്കുന്നു. 5 മിനിറ്റും 34 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ, നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്തതും ഇതുവരെ ഫോട്ടോ എടുത്തിട്ടില്ലാത്തതുമായ കഅ്‌ബയുടെ കൃത്യമായ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. അതിൻ്റെ അതുല്യമായ വാചകത്തിന് അനുയോജ്യമാക്കുന്നതിന്, കാഴ്ചക്കാരുടെ വികാരങ്ങൾ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. സിനിമയുടെ നിർമ്മാണത്തിന് 960 മണിക്കൂറിന് തുല്യമായ 3 മാസമെടുത്തതായി അധികൃതര്‍ പറഞ്ഞു. ഏറ്റവും നൂതനമായ ആധുനിക സിനിമാറ്റോഗ്രാഫിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. കഅ്‌ബയുടെ ആത്മീയ…

യുഎഇ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

ദുബൈ: 1445 AH-2024 ഈദ് അൽ ഫിത്വര്‍ പ്രമാണിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സർക്കാർ മാർച്ച് 31 ഞായറാഴ്ച പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെയാണ് അവധി ലഭികുക. 2024 ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ ജോലി പുനരാരംഭിക്കും. ശനിയും ഞായറും എമിറേറ്റ്‌സിൽ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കും. UAE Cabinet has mandated one-week Eid Al Fitr holiday for federal government#UAEGOV pic.twitter.com/kZP5rIibFf — UAEGOV (@UAEmediaoffice) March 31, 2024

ആകാശ എയർ മുംബൈ-ദോഹ അന്താരാഷ്ട്ര സർവീസ് ആരംഭിച്ചു

ദോഹ (ഖത്തര്‍): ഇന്ത്യയുടെ അതിവേഗം വളരുന്ന പുതിയ എയർലൈൻ, ആകാശ എയർ, മുംബൈയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പുറപ്പെടുന്ന വിമാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഉദ്ഘാടന വിമാനം ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ രാത്രി 7:40 ന് AST എത്തി. മുംബൈയില്‍ പരമ്പരാഗത രീതിയില്‍ ദീപം തെളിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിച്ചത്. ആകാശയിലെയും ബിഒഎമ്മിലെയും ഉദ്യോഗസ്ഥർ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യൻ, ഖത്തർ അംബാസഡർമാർ ദോഹയിൽ സ്വാഗതം ചെയ്തു. ഫ്ലൈറ്റിലെ ആദ്യ യാത്രക്കാരന് പ്രത്യേക ബോർഡിംഗ് പാസ് ലഭിച്ചു. കൂടാതെ, മുഴുവൻ വനിതാ ജീവനക്കാരും ആചാരപരമായ റിബൺ മുറിക്കൽ നടത്തി. ഈ തുടക്കത്തോടെ, ആരംഭിച്ച് 19 മാസത്തിനുള്ളിൽ വിദേശത്തേക്ക് പറക്കുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി ആകാശ എയർലൈൻ മാറി.…

സൗദി അറേബ്യ യമനികള്‍ക്ക് സകാത്തുല്‍ ഫിത്വര്‍ വിതരണം ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ കിംഗ് സൽമാൻ റിലീഫ് സെൻ്റർ യെമനിലേക്ക് സകാത്തുൽ ഫിത്വര്‍ വിതരണം ചെയ്യുന്നതിനായി ഒരു സിവിൽ സൊസൈറ്റിയുമായി കരാർ ഒപ്പിട്ടു. യെമനിലെ നിർധനരായ 31,333 കുടുംബങ്ങൾക്ക് ഈ കരാർ ഗുണം ചെയ്യും. ആഗോളയുദ്ധത്തെ തുടർന്ന് മാനുഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യെമനിലെ നിർധനരായ ജനങ്ങൾക്ക് ഈദിന് മുമ്പ് സഹായം എത്തിക്കുകയാണ് കരാറിൻ്റെ ലക്ഷ്യം. നേരത്തെ ഏഴാമത്തെ ദുരിതാശ്വാസ ചരക്ക് സൗദി റിലീഫ് സീ ബ്രിഡ്ജ് വഴി സുഡാനിലേക്ക് ഏജൻസി അയച്ചിരുന്നു. 14,960 ഭക്ഷണപ്പൊതികളുള്ള 12 ശീതീകരിച്ച കണ്ടെയ്‌നറുകളിലാണ് അവ അയച്ചത്. ജിദ്ദ തുറമുഖത്ത് നിന്ന് പുറപ്പെട്ട് കപ്പല്‍ വ്യാഴാഴ്ച സുഡാനിലെ സുവാകിൻ തുറമുഖത്തെത്തി. സൗദി ഏജൻസി നടത്തുന്ന സുഡാനിലെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഈ സഹായം. 25 ടൺ ഈത്തപ്പഴമാണ് ഏജൻസി മലേഷ്യയ്ക്ക് സമ്മാനിച്ചത്. നിരവധി മലേഷ്യൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മലേഷ്യയിലെ സൗദി…

യൂണിയൻ കോപ് ഉപയോക്താക്കൾക്ക് ഇനി എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാം ആസ്വദിക്കാം

സ്കൈവേർഡ്സ് എവരിഡേ ആപ്പിനൊപ്പം പങ്കാളിത്തം ഉറപ്പിച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാമിൽ പങ്കുചേർന്ന് റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ ഇനിയാകും. ദിവസവും സ്കൈവേർഡ്സ് മൈൽസ് നേടാനുള്ള അവസരമാണിത്. ഓൺലൈനായും ദുബായിലെ 27 ഔട്ട്ലെറ്റുകളിലും ഈ സൗകര്യം ആസ്വദിക്കാം. മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഇത് സാധ്യമാണ്. ഡൗൺലോഡ് ചെയ്യുക, പെയ്മന്റ് കാർഡ് ചേർക്കുക, പോയിന്റുകൾ നേടുക. ​ഗൂ​ഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും സ്കൈവേർഡേസ് എവരിഡേ ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് എമിറേറ്റ്സ് സ്കൈവേർഡ്സ് മെമ്പർഷിപ് വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്യണം. വിസാ അല്ലെങ്കിൽ മാസ്റ്റർകാർഡിന്റെ അഞ്ച് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഇതിൽ ചേർക്കാം. ഓരോ പർച്ചേസിനുമൊപ്പം മൈൽസ് സ്വന്തമാക്കാം. ലിങ്ക് ചെയ്ത കാർഡിൽ നിന്ന് പണം നൽകുമ്പോഴാണിത് ലഭിക്കുക. യൂണിയൻ കോപ് വഴി ചെലവാക്കുന്ന ഓരോ അഞ്ച് ദിർഹത്തിനും…

പ്രവാസി വെൽഫെയർ മണ്ഡലം ഇഫ്താർ മീറ്റ്

പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം ഇഫ്താറില്‍ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. തുല്യതയിലും നീതിയിലും ഊന്നിയുള്ള സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പേരാണ് ഇന്ത്യ എന്നും സ്വാതന്ത്ര്യ സമര മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കേണ്ടത് ഇന്ന് ഓരോ പൗരന്റെയും അനിവാര്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് സി.കെ പരിപാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാമിദ് മുനാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള റമദാന്‍ സന്ദേശം നല്‍കി. മണ്ഢലം ആക്ടീംഗ് പ്രസിഡണ്ട് ഹബീബുറഹ്മാന്‍, അദ്ധ്യക്ഷത വഹിച്ചു. മണ്ഢലം ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍…

ലുലു ഹൈപ്പർമാർക്കറ്റിലെ മലയാളി ജീവനക്കാരന്‍ 1.49 കോടി രൂപയുമായി കടന്നുകളഞ്ഞു

അബുദാബി : അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിൽ ജോലി ചെയ്യുന്ന 38 കാരനായ മലയാളി 660,000 ദിർഹം (1,49,83,830 രൂപ) മോഷ്ടിച്ച ശേഷം ഒളിവില്‍ പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ക്യാഷ് ഓഫീസിൻ്റെ ചുമതല മലയാളിയായ മുഹമ്മദ് നിയാസിക്കായിരുന്നു. 15 വർഷമായി ലുലുവില്‍ ജോലി ചെയ്യുന്ന മുഹമ്മദ് നിയാസിക്കെതിരെ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ അബുദാബിയിലും കേരളാ പോലീസിലും പരാതി നൽകിയതിനെ തുടർന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 25 തിങ്കളാഴ്ച ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിയാസി പരാജയപ്പെട്ടതിനെ തുടർന്ന് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചു. കൂടാതെ, ക്യാഷ് ഓഫീസിൽ നിന്ന് 600,000 ദിർഹമിൻ്റെ കുറവും കണ്ടെത്തി. സഹപ്രവർത്തകർ നിയാസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനിടെ ഇയാളുടെ ഭാര്യയും മക്കളും ആരെയും അറിയിക്കാതെ…

മർകസ് – ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഷാർജയിൽ പ്രവർത്തനം ആരംഭിക്കുന്നു

ദുബൈ: ജാമിഅഃ മര്‍കസിന് കീഴിൽ ഷാർജ ഖാസിമിയ്യയിൽ ആരംഭിക്കുന്ന അഡ്വാൻസ്‌ഡ് ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. നാലായിരം സ്‌ക്വയർ ഫീറ്റിൽ വിശാലമായ സൗകര്യത്തോടെ ഷാർജയുടെ ഹൃദയ ഭാഗത്തു ആരംഭിക്കുന്ന സ്ഥാപനത്തിനു കീഴിൽ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ ബഹുഭാഷാ പരിശീലനങ്ങൾ, ഖുർആൻ, സയൻസ്, മാത്‍സ്, ഐ. ടി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അഡ്വാൻസ്ഡ് ലെവൽ കോഴ്സുകളും സ്‌കൂൾ ട്യൂഷനുമാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു . വ്യത്യസ്തമായ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉദ്‌ഘാടനം പ്രമുഖരുടെ സാനിധ്യത്തിൽ അടുത്ത മാസം വിപുലമായി നടക്കും. ദുബൈ വുമൺസ് അസോസിയേഷൻ…

എക്‌സ്‌പോ 2023 ദോഹക്ക് മൈന്റ്ട്യൂണ്‍ ഇക്കോ വേവ്‌സിന്റെ ആദരം

ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എക്‌സ്‌പോ 2023 ദോഹക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സിന്റെ ആദരം. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോ സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിച്ച് മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്‌ളോബല്‍ നേതാക്കള്‍ എക്‌സ്‌പോ ഹൗസിലെത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, പി.ആര്‍.സെക്രട്ടറി ഷമീര്‍ പി.എച്ച്, ഖത്തര്‍ ചെയര്‍മാന്‍ അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ എന്നിവരാണ് എക്‌സ്‌പോ ഹൗസിലെത്തി സംഘാടക സമിതിയുടെ ഔദ്യോഗിക വക്താവ് ശൈഖ് സുഹൈം അല്‍ ഥാനിക്ക് മെമന്റോ സമ്മാനിച്ചത്. എക്‌സ്‌പോ കണ്‍സല്‍ട്ടന്റ് ഫാദി ജര്‍സാട്ടിയും ചടങ്ങില്‍ സംബന്ധിച്ചു. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്സ്പോക്ക് അഭിവാദ്യമര്‍പ്പിച്ചെത്തുന്ന ആദ്യ എന്‍.ജി.ഒ എന്ന പദവി സ്വന്തമാക്കിയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ്, സംഘാടകരെ ആദരിക്കുന്ന ആദ്യ എന്‍.ജി.ഒ എന്ന പദവിയും സ്വന്തമാക്കി. എക്സ്പോ…

സൗഹൃദാഹ്വാനമായി പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്യൂണിറ്റി ഇഫ്താർ

ദോഹ: പ്രവാസി വെൽഫെയർ & കൾച്ചറൽഫോറം മലപ്പുറം ജില്ല കമ്മിറ്റി കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു. വുകൈറിലെ എസ്ദാൻ ഒയാസിസിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ഡോം ഖത്തർ പ്രസിഡൻ്റ് ഉസ്മാൻ കല്ലൻ, മഷ്ഹൂദ് തിരുത്തിയാട്, ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻ്റ് അബ്ദുർറഊഫ്, മജസ്റ്റിക് പ്രസിഡൻ്റ് നിഹാദ് അലി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ അഡ്വൈസറി ബോർഡ് അംഗം സുഹൈൽ ശാന്തപുരം, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സവാദ് വെളിയങ്കോട്, സെക്രട്ടറി അബ്ദുൽ അക്ബർ, ട്രഷറർ റഫീഖ്, സ്പോർട്സ് കൺവീനർ സിദ്ദീഖ് പറമ്പൻ, ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ , ട്രഷറർ രതീഷ്, ഇൻകാസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് എ.വി,…